മീടൂ ക്യാംപെയ്ന്‍ ആരംഭിക്കുന്നതിനു മുന്‍പേ താനും ഒരു ക്യാംപെയ്ന്‍ തുടങ്ങിയിരുന്നു- നടി മാളവിക മോഹന്‍

മീടൂ ക്യാംപെയ്ന്‍ ആരംഭിക്കുന്നതിനു മുന്‍പ് തന്നെ താന്‍ ഇതുപോലെയൊരു ക്യാംപെയ്ന്‍ തുടങ്ങിയിരുന്നതായി നടി മാളവിക മോഹന്‍. കോളേജ് വിദ്യാഭ്യാസകാലത്ത് അവിടെയുള്ള ആണ്‍കുട്ടികളുടെ ഭാഗത്ത് നിന്ന് അതിരുവിട്ട കമന്റടിയും ആക്രമണങ്ങളും നേരിടേണ്ടി വന്നിരുന്നെന്നും ശരീരത്ത് സ്പര്‍ശിക്കുക, തൊട്ടുരുമി നടക്കുക എന്നിങ്ങനെയുള്ള പ്രവര്‍ത്തികള്‍ നേരിടേണ്ടി വന്നിരുന്നെന്നും താരം പറയുന്നു. സ്വകാര്യ ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് താരം ഇത് തുറന്ന് പറഞ്ഞത്.

നടിയുടെ വാക്കുകള്‍……

കോളേജ് വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയത് മുംബൈയിലെ വില്‍സണ്‍ കോളേജിലായിരുന്നു. അവിടെയുള്ള ആണ്‍കുട്ടികളുടെ ഭാഗത്ത് നിന്ന് അതിരുവിട്ട കമന്റടിയും ആക്രമണങ്ങളും നേരിടേണ്ടി വന്നിരുന്നു. അശ്ലീല കമന്റടിയും വായി നോട്ടവും മാത്രമായിരുന്നില്ല അവരുടെ ഭാഗത്തു നിന്ന് ഉണ്ടായിരുന്നത്. ശരീരത്ത് സ്പര്‍ശിക്കുക, തൊട്ടുരുമി നടക്കുക എന്നിങ്ങനെയുള്ള പ്രവര്‍ത്തികളും ആണ്‍കുട്ടികളുടെ ഭാഗത്ത് നിന്ന് ഉണ്ടായിരുന്നു. ആദ്യമൊക്ക എല്ലാവരും ഇതൊക്കെ അവഗണിക്കുമായിരുന്നു.

എന്നാല്‍ തുടര്‍ന്ന് ചപ്പല്‍ മാരൂഗി എന്നൊരു ക്യാംപെയ്ന്‍ തങ്ങള്‍ ആരംഭിച്ചിരുന്നു. ചെരുപ്പ് ഊരി അടിക്കുന്നതായിരുന്നു ആ ക്യാംപെയ്ന്‍. ഇത്തരത്തിലുളള ആണ്‍കുട്ടികളുടെ പ്രവര്‍ത്തികള്‍ക്ക് പെണ്‍കുട്ടികളുടെ ഇടയില്‍ അവബോധം വളര്‍ത്തിയെടുക്കാനും അതിക്രമങ്ങള്‍ക്കും അതിരുവിട്ട വായനോട്ടത്തിനു കമന്റടിയും നിര്‍ത്താന്‍ ചപ്പല്‍ മാരൂഗി ക്യാംപെയ്ന്‍ നടത്തിയെന്നും മാളവിക പറയുന്നു.