
മുംബൈ ഭീകരാക്രമണത്തില്‍ വീരമൃത്യു വരിച്ച മേജര്‍ സന്ദീപ് ഉണ്ണികൃഷ്ണന്റെ ജീവിതം സിനിമയാകുകയാണ്. മേജര്‍ എന്നാണ് സിനിമയുടെ പേര്.
തെലുങ്ക് നടനും സംവിധായകനും തിരക്കഥാകൃത്തുമായ അദിവി സേഷ് ആണ് മേജര്‍ സന്ദീപ് ഉണ്ണികൃഷ്ണനായി അഭിനയിക്കുന്നത്. അദ്ദേഹം എങ്ങനെ മരിച്ചു എന്നല്ല, എങ്ങനെ ജീവിച്ചു എന്നാണ് ഞങ്ങള്‍ ഈ ചിത്രത്തിലൂടെ പറയുന്നത് എന്നാണ് ആദിവി ശേഷ് അറിയിച്ചത്. സിനിമയ്ക്കായുള്ള അദിവി സേഷിന്റെ തയ്യാറെടുപ്പുകളുടെ വീഡിയോ പുറത്തുവിട്ടു.
മേജര്‍ സന്ദീപ് ഉണ്ണികൃഷ്ണനായി അഭിനയിക്കാന്‍ കരാര്‍ ഒപ്പിട്ടതുമുതലുള്ള ആദിവ് സേഷിന്റെ അനുഭവങ്ങളാണ് വീഡിയോയില്‍ പറയുന്നത്. സന്ദീപ് ഉണ്ണികൃഷ്ണന്റെ അച്ഛനമ്മമാരെ കാണുന്നതുവരെയുള്ള അനുഭവം ആദിവ് സേഷ് പറയുന്നുണ്ട്. ഗൂഡാചാരി’ ഫെയിം സാഷി കിരണ്‍ ടിക്കയാണ് സിനിമ സംവിധാനം ചെയ്യുന്നത്. അദിവി സേഷ് തന്നെയാണ് തിരക്കഥ എഴുതുന്നതും.
ശോഭിത ധുലിപാലിയ, സായി മഞ്ജരേക്കര്‍, പ്രകാശ് രാജ്, രേവതി എന്നിവരാണ് മറ്റു കഥാപാത്രങ്ങള്‍ ആയി എത്തുന്നത്. സോണി പിക്ചേഴ്സ് ഫിലിം ഇന്ത്യ, മഹേഷ് ബാബുവിന്റെ റെ ജിഎംബി എന്റര്‍ടൈന്‍മെന്റ്,എ പ്ലസ് എസ് മൂവീസ് എന്നിവ സംയുക്തമായിട്ടാണ് ചിത്രം നിര്‍മിക്കുന്നത്.