മേജര്‍ രവിയുടെ കൂടെ വര്‍ക്ക് ചെയ്യാന്‍ കാത്തിരിക്കുകയാണെന്ന് നടന്‍ നകുല്‍. ഒരു ആര്‍മി മാന്‍ ആയി അഭിനയിക്കാന്‍ തനിക്ക് ആഗ്രഹമുണ്ടെന്നും അത്‌കൊണ്ട് തന്നെ മേജര്‍ രവിയോട് തനിക്ക് നിറഞ്ഞ ബഹുമാനമാണെന്നും നകുല്‍ പറയുന്നു. അദ്ദേഹത്തെക്കുറിച്ച് കേള്‍ക്കുമ്പോള്‍ തന്നെ ഒരു ചെറിയ പേടിയും നല്ല എനര്‍ജിയും തോന്നുന്നുവെന്നും നകുല്‍ സെല്ലുലോയ്ഡുമായ് പങ്കുവെച്ച അഭിമുഖത്തില്‍ പറഞ്ഞു. അവസരം ലഭിച്ചാല്‍ തീര്‍ച്ചയായും മലയാളത്തിലേക്ക് വരുമെന്നും ഭാഷ തനിക്ക് ഒരു പ്രശ്‌നമല്ലെന്നും കാരണം താന്‍ ഒരു അഭിനേതാവാണെന്നും നകുല്‍ പറഞ്ഞു.
അഭിമുഖത്തിന്റെ പൂര്‍ണ്ണരൂപം താഴെ കാണാം..