വ്യത്യസ്ഥമായ സ്‌കീമുകളുമായി ‘മെയിന്‍സ്ട്രീം ടിവി’. വ്യത്യസ്ഥമായ സ്‌കീമുകളുമായി ‘മെയിന്‍സ്ട്രീം ടിവി’ടി പ്ലാറ്റ്ഫോമുകളുടെ കാലത്ത് ലോകമെമ്പാടുമുള്ള സിനിമപ്രേമികള്‍ വീട്ടിലിരുന്നും മറ്റും സിനിമ ആസ്വദിക്കുന്ന ഈ അവസരത്തില്‍ മലയാളി പ്രേക്ഷകരെ മാത്രം ലക്ഷ്യം വെച്ച് ആദ്യമായി ഒരു സ്ട്രീമിംഗ് പ്ലാറ്റ്ഫോം ആയിട്ട് അവതരിച്ചിട്ടുള്ള ഒടിടി പ്ലാറ്റ്‌ഫോം ആണ് ‘മെയിന്‍സ്ട്രീം ടിവി’. ഇതിലൂടെ പ്രേക്ഷകര്‍ക്ക് മലയാള ഭാഷയിലുള്ള സിനിമകള്‍, പാട്ടുകള്‍, ഹ്രസ്വചിത്രങ്ങള്‍, അനിമേഷന്‍ ചിത്രങ്ങള്‍, വെബ് സീരീസുകള്‍, അഭിമുഖങ്ങള്‍, ഹാസ്യ പരിപാടികള്‍ തുടങ്ങിയവയെല്ലാം ലഭ്യമാണ്.
മെയിന്‍ സ്ട്രീം ടിവി ഇതാ ഇപ്പോള്‍ മറ്റാരും നല്‍കാത്ത സ്‌കീമുകളുമായി ജനങ്ങള്‍ക്കിടയിലേക്ക്. വരുമാനം പങ്കിടാതെ സ്വന്തം സിനിമയുടെ വരുമാനം 100% സ്വന്തം കൈകളിലേക്ക് എന്ന മികച്ച സ്‌കീമുമായാണ് മെയിന്‍ സ്ട്രീം ടി വി മറ്റുള്ള ഒടിടി പ്ലാറ്റ്‌ഫോമുകളില്‍ നിന്ന് വേറിട്ടു നില്‍ക്കുന്നത്. കൂടാതെ ഇന്ത്യയില്‍ തന്നെ ഇത് ആദ്യമായി ഒടിടി പ്ലാറ്റ്‌ഫോം റെന്റല്‍ ആയി ഉപയോഗിക്കാമെന്ന പ്രത്യേകതയും ഈ സ്‌കീമിനുണ്ട്. ഇതിനെല്ലാം പുറമെ ഒരു ബഫറിങ് പോലുമില്ലാതെ സിനിമകള്‍ ആസ്വദിക്കാനാവുകയും, സുതാര്യവും വിശ്വസ്തവുമായ ഡാഷ്‌ബോര്‍ഡ് ലഭ്യമാക്കുകയും ചെയ്യുന്നു. എളുപ്പത്തില്‍ ഉപയോഗിക്കാവുന്ന പേയ്മെന്റ് ഓപ്ഷനുകളാണ് മറ്റൊരു പ്രത്യേകത. വര്‍ഷങ്ങളായി ദേശീയ മാധ്യമ രംഗത്ത് പ്രവര്‍ത്തന പരിചയമുള്ള ശിവ എസ് എന്ന ബാംഗ്ലൂര്‍ മലയാളിയും, സ്റ്റാര്‍ സ്‌പോര്‍ട്‌സ് മലയാളത്തിന്റെ മുന്‍ ഹെഡായിരുന്ന ജോയിസ് ജോസ്, ത്രാഷ് മെറ്റല്‍ സംഗീതജ്ഞനുമായ ജയകൃഷ്ണന്‍ എന്നിവരാണ് ‘മെയിന്‍സ്ട്രീം ടിവി’ എന്ന ഈ മികച്ച ഒടിടി പ്ലാറ്റഫോംമിന് പുറകില്‍. പ്രേക്ഷകരെ ആകര്‍ഷിക്കാന്‍ വേറിട്ട സ്‌കീമുകളുമായെത്തിയിരിക്കുകയാണ് ഒ.ടി.ടി പ്ലാറ്റ്‌ഫോമുകള്‍.സിനിമകള്‍, പാട്ടുകള്‍, ഹ്രസ്വചിത്രങ്ങള്‍, അനിമേഷന്‍ ചിത്രങ്ങള്‍, വെബ് സീരീസുകള്‍, അഭിമുഖങ്ങള്‍, ഹാസ്യ പരിപാടികള്‍ തുടങ്ങിയവയെല്ലാം ലഭ്യമാണ്.