നടന്‍ മഹേഷ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘പിന്നെയും പിന്നെയും’

പ്രശസ്ത നടന്‍ മഹേഷ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് പിന്നെയും പിന്നെയും.പ്രഥ്വിരാജ് നായകനായി അഭിനയിച്ചകലണ്ടര്‍ എന്ന ചിത്രമാണ് മഹേഷ് സംവിധാനം ചെയ്ത ആദ്യ ചിത്രം.കലണ്ടറിനു ശേഷം റീന്‍ ഗാര ഒസ്സൈ ,പാര്‍ക്കര്‍തെല്ലാം ഉന്‍മയയല്ലൈ ,എന്നീ രണ്ടുതമിഴ് ചിത്രങ്ങള്‍ മഹേഷ് സംവിധാനം ചെയ്തിരുന്നു, രണ്ടു ചിത്രങ്ങളും മികച്ച അഭിപ്രായത്തോടെ വിജയം നേടുകയും ചെയ്തു.വീണ്ടും ഒരു മലയാള ചിത്രത്തിന്റെ അമരക്കാരനാകുകയാണ് മഹേഷ്.

കോടൂര്‍ ഫിലിംസിന്റെ ബാനറില്‍ ബിജു കോടൂര്‍, രേവ് പിള്ള, നരസിംഹന്‍, എന്നിവരാണ് ഈ ചിത്രം നിര്‍മ്മിക്കുന്നത്.ധ്രുവന്‍, ആന്‍ശീതള്‍, ഹന്നാ റെജി കോശി (ക്രൂമന്‍ ഫെയിം) എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ഈ ചിത്രത്തില്‍ ജഗദീഷ്, ബൈജു സന്തോഷ്,ജോണി ആന്റണി,ദിനേശ് പണിക്കര്‍, സൂര്യാകൃഷ്, നിസ്സാര്‍, അരുണ്‍. സി. കുമാര്‍, ഗായത്രി സുരേഷ് നീനാ ക്കുറുപ്പ്, എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നു.

ഒരു ട്രയാംഗിള്‍ ലൗ സ്റ്റോറിയാണ് ഈ ചിത്രം.രണ്ടു പേരുടെ ഓര്‍മ്മകളില്‍ക്കൂടി ഒരാളുടെ ജീവിതകഥ പറയുകയാണ് ഈ ചിത്രത്തിലൂടെ.അവരുടെ നിര്‍ണ്ണായകമായ ഘട്ടത്തില്‍ നഷ്ടമാകുന്ന സംഭവങ്ങള്‍ ഓര്‍ത്തെടുക്കുകയാണ് പിന്നെയും പിന്നെയും എന്ന ഈ ചിത്രത്തിലൂടെ.

സന്തോഷ് കപിലിന്റേതാണ് തിരക്കഥഗാനങ്ങള്‍ – റഫീഖ് അഹമ്മദ്,സംഗീതം – അഫ്‌സല്‍ യൂസഫ്,പശ്ചാത്തല സംഗീതം – ദീപക് ദേവ്,ചായാഗ്രഹണം. സിബി ജോസഫ്,എഡിറ്റിംഗ് – മോജി,കലാസംവിധാനം -ത്യാഗു തവനൂര്‍,മേക്കപ്പ് -സന്തോഷ് വെണ്‍പകല്‍.കോസ്റ്റ്യും – ഡിസൈന്‍. -സമീരാസനീഷ്,പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ – ദിലീപ് കോതമംഗലം,മെയ് ആദ്യവാരത്തില്‍ ചിത്രീകരണം ആരംഭിക്കുന്ന ഈ ചിത്രത്തിന്റെ ചിത്രീകരണം തിരുവനന്തപുരം, കൊച്ചി, പോണ്ടിച്ചേരി ഡാര്‍ജലിംഗ് എന്നിവടങ്ങളിലായി പൂര്‍ത്തിയാകും.