നിര്‍മാതാവും പി.ആര്‍.ഓയുമായ മഹേഷ് കൊനേരു അന്തരിച്ചു

തെലുങ്ക് സിനിമാനിര്‍മാതാവും പി.ആര്‍.ഓയുമായ മഹേഷ് കൊനേരു (40) അന്തരിച്ചു. വിശാഖപ്പട്ടണത്തിലെ വസതിയില്‍ കുഴഞ്ഞുവീണ മഹേഷിനെ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും ജീവന്‍രക്ഷിക്കാനായില്ല. ഹൃദയാഘാതമാണ് മരണകാരണം.

ഈസ്റ്റ് കോസ്റ്റ് പ്രൊഡക്ഷന്‍ എന്ന പേരില്‍ ഒരു നിര്‍മാണ കമ്പനി മഹേഷിന് സ്വന്തമായിട്ടുണ്ടായിരുന്നു. മിസ് ഇന്ത്യ, 118, തിമരുസു തുടങ്ങിയ ചിത്രങ്ങളുടെ നിര്‍മാതാവാണ്.

ജൂനിയര്‍ എന്‍.ടി.ആര്‍, കല്യാണ്‍ രാം, നന്ദമൂരി ബാലകൃഷ്ണ തുടങ്ങിയവരുടെ പി.ആര്‍.ഒ ആയി പ്രവര്‍ത്തിച്ചിട്ടുണ്ട്.