ജയസൂര്യയുടെ മേരിക്കുട്ടിയുണ്ടായതിങ്ങനെ…- മഹാദേവന്‍ തമ്പി

ഇപ്രാവശ്യത്തെ സംസ്ഥാന അവാര്‍ഡ് പ്രഖ്യാപനത്തോടെയാണ് ഏറെ നാളത്തെ കാത്തിരിപ്പിന് ശേഷം ജയസുര്യ എന്ന പ്രതിഭക്ക് തന്റെ അഭിനയ മികവിന് അര്‍ഹമായ ഒരംഗീകാരം ലഭിക്കുന്നത്. ‘ഞാന്‍ മേരിക്കുട്ടി’, ‘ക്യാപ്റ്റന്‍’ എന്നീ ചിത്രങ്ങളുടെ അഭിനയത്തിനാണ് ജയസൂര്യയെ തേടി ആദ്യമായി സംസ്ഥാന അവര്‍ഡ് എത്തിയത്. ഞാന്‍ മേരിക്കുട്ടി എന്ന ചിത്രത്തിന് വേണ്ടി ജയസൂര്യ നടത്തിയ തയ്യാറെടെപ്പുകല്‍ പിന്നീട് അദ്ദേഹത്തിന്റെ ആരോഗ്യത്തെ തന്നെ ബാധിച്ചിരുന്നു. അതിന് പ്രതിഫലമെന്നോണമാണ് ജയസൂര്യ എന്ന നടന് ഒടുവില്‍ കൈവന്ന നിധിയെപ്പോലെ സംസ്ഥാന പുരസ്‌കാരം ലഭിച്ചതെന്ന് ചിത്രത്തിലെ ഫോട്ടോഗ്രാഫറായിരുന്ന മഹാദേവന്‍ തമ്പി അഭിപ്രായപ്പെടുകയാണ്.

ഞാന്‍ മേരിക്കുട്ടി സിനിമയ്ക്കു വേണ്ടി ജയസൂര്യ പൂര്‍ണമായി സ്ത്രീയായി മാറിയിരുന്നു. പൊതു സമൂഹത്തില്‍ ഇറങ്ങുന്ന ഒരു സ്ത്രീയുടെ മുഖത്തു ഉണ്ടാകുന്ന എല്ലാ ഭാവങ്ങളും ഉത്കണ്ഠകളും ഷൂട്ടിങ്ങിന്റെ ഇടവേളകളില്‍ പോലും അദ്ദേഹത്തിന് ഉണ്ടായിരുന്നു. ഉടുത്തിരിക്കുന്ന സാരിയുടെ ഫ്ളീറ്റ് ശരിയായി ആണോ കിടക്കുന്നത്. തന്നെ ആരെങ്കിലും രൂക്ഷമായി നോക്കുന്നുണ്ടോ തുടങ്ങി പലതും. ഫെയ്‌സ്ബുക്കിലൂടെയാണ് മഹാദേവന്‍ ഇക്കാര്യം കുറിക്കുന്നത്. ഒപ്പം ചിത്രീകരണ സമയത്തെ ദൃശ്യങ്ങളും മഹാദേവന്‍ തന്റെ ഫെയ്‌സ്ബുക്ക് പേജിലൂടെ പങ്കുവെച്ചു.

അദ്ദേഹം പങ്കുവെച്ച പോസ്റ്റിന്റെ പൂര്‍ണ രൂപം..

നിധി…അത് എല്ലാവരുടെയു മുന്നില്‍ വെളിപ്പെട്ടു എന്ന് വരില്ല…ഓരോ നിധികളും കാലം കാത്തു വച്ചിരിക്കുന്നത് അര്‍ഹത ഉള്ളവരുടെ മുന്നില്‍ യഥാസമയം വെളിപ്പെടുന്നതിനാണ്..അതിനു വേണ്ടി കഷ്ടപ്പെടണം കാത്തിരിക്കണം… ജീവിത വിജയങ്ങളും അതുപോലെ തന്നെ.. ജയസൂര്യ എന്ന നടന്റെ കഷ്ടപ്പാടുകള്‍ക്കും കാത്തിരിപ്പിനും ഒടുവില്‍ കൈവന്ന നിധി തന്നെയാണ് കേരള സര്‍ക്കാരിന്റെ ഈ ആദരം.. ഇങ്ങനെ ഒരു ഉപമ മറ്റു ആരെക്കാളും മറ്റാരേക്കാളും എനിക്ക് നടത്താനാകും.കാരണം ദൈവം അനുഗ്രഹിച്ചു ജയേട്ടന്റെ ഒപ്പം ഏറ്റവും കൂടുതല്‍ സിനിമകള്‍ ചെയ്ത ഫോട്ടോഗ്രാഫര്‍ ആരാണ് എന്ന ചോദ്യത്തിന് ചിലപ്പോ മഹാദേവന്‍ തമ്പി എന്ന ഒറ്റ ഉത്തരം മാത്രമേ കാണു..ആരുടെ മുന്നിലും തല ഉയര്‍ത്തി നിന്ന് പറയാന്‍ എനിക്ക് കിട്ടിയ അനുഗ്രഹം.. ഇവര്‍ വിവാഹിതര്‍ ആയാല്‍ മുതല്‍ ഞാന്‍ മേരിക്കുട്ടി വരെ.. അന്നുമുതലിന്നു വരെ ഒരു നടനെക്കാള്‍ ജയസൂര്യ എന്ന മനുഷ്യനെ അടുത്തറിയാന്‍ എനിക്ക് കഴിഞ്ഞു… ജയേട്ടന്റെ മനസിന്റെ പാതിയായ സരിതേച്ചിയോട് ജയേട്ടന് ഏറ്റവും ഇഷ്ടമുള്ള മൂന്നു കാര്യങ്ങള്‍ ഏതെന്നു ചോദിച്ചാല്‍ ഒന്നാമത് സിനിമ എന്നു പറയും . അപ്പൊ രണ്ടാമത്തേത് സരിതേച്ചി ആയിരിക്കും അല്ലെ എന്ന് ചോദിച്ചാല്‍ രണ്ടാമതും മൂന്നാമതും സിനിമ ആടാ.. അത് കഴിഞ്ഞേ നമുക്കൊക്കെ സ്ഥാനം ഉള്ളു എന്ന് ചിരിച് കൊണ്ട് പറയും.. ഓരോ സിനിമക്ക് വേണ്ടിയും ജയേട്ടന്‍ എടുക്കുന്ന efortu ഉം അദ്ദേഹത്തിന്റെ കുടുംബം അദ്ദേഹത്തിന് കൊടുക്കുന്ന സപ്പോര്‍ട്ടും നേരിട്ട് കണ്ട് അറിയുകയും മാറി നിന്ന് നോക്കി ഒരുപാട് കാര്യങ്ങള്‍ പഠിക്കുകയും ചെയ്ത വ്യക്തി യാണ് ഞാന്‍.. അതിന് ഏറ്റവും അടുത്ത ഉദാഹരണം ആണ് ഞാന്‍ മേരിക്കുട്ടി..

മേരിക്കുട്ടി എന്ന കഥാപാത്രം ആകുന്നതിന് മൂന്നു മാസം മുന്‍പ് മുതല്‍ അദ്ദേഹം ഈ കഥാപാത്രത്തെ മനസുകൊണ്ട് സ്വീകരിക്കുകയായിരുന്നു.. ഷൂട്ട് തുടങ്ങിയപ്പോള്‍ ശരിക്കും ജയസൂര്യ എന്ന നടന്‍ മേരിക്കുട്ടി എന്ന സ്ത്രീ ആയി മാറിയിരുന്നു.. മനസ്സ് കൊണ്ടും ശരീരം കൊണ്ടും… ഗെറ്റ് അപ്പുകള്‍ ഓരോന്നായി മാറ്റി നോക്കുമ്പോഴും മേരിക്കുട്ടി എങ്ങനെ ഇരിക്കണം എന്ന് തീരുമാനിക്കാന്‍ ഉള്ള പൂര്‍ണ സ്വാതന്ത്ര്യം രഞ്ജിത്ത് ശങ്കര്‍ ജയേട്ടന് നല്‍കിയിരുന്നു. ഞാന്‍ ഇപ്പോഴും ഓര്‍ക്കുന്നു പൊതു സമൂഹത്തില്‍ ഇറങ്ങുന്ന ഒരു സ്ത്രീയുടെ മുഖത്തു ഉണ്ടാകുന്ന എല്ലാ ഭാവങ്ങളും ഉത്കണ്ഠകളും ഷൂട്ടിങ്ങിന്റെ ഇടവേളകളില്‍ പോലും അദ്ദേഹത്തിന് ഉണ്ടായിരുന്നു.. ഉടുത്തിരിക്കുന്ന സാരിയുടെ ഫ്ളീറ്റ് ശരിയായി ആണോ കിടക്കുന്നത്.. തന്നെ ആരെങ്കിലും രൂക്ഷമായി നോക്കുന്നുണ്ടോ തുടങ്ങി പലതും..ജയേട്ടന്റെ സ്വന്തം ഡിസൈനര്‍ സരിതേച്ചിയുടെ വസ്ത്രാലങ്കാരവും റോണക്‌സ് സവിയര്‍ എന്ന മേക്കപ് മാന്റെ കരസ്പര്ശവും കൂടി ചേര്‍ന്നപ്പോള്‍ ജയേട്ടന്‍ മേരിക്കുട്ടിയായി ജീവിക്കാന്‍ തുടങ്ങിയിരുന്നു….കാലങ്ങള്‍ക്കു മുന്‍പ് തന്നെ ചതിക്കാത്ത ചന്തുവായും ഷാജി പാപ്പനായും പ്രേക്ഷകര്‍ അംഗീകരിച്ച ജയേട്ടനെ കേരള സര്‍ക്കാര്‍ സ്റ്റേറ്റ് അവാര്‍ഡ് നല്‍കി ആദരിക്കുമ്പോള്‍ അതിന് വഴിയൊരുക്കിയ സിനിമയില്‍ ഒരു ഭാഗമാകാന്‍ കഴിഞ്ഞ ഭാഗ്യത്തിന് നന്ദി.. നന്ദി നന്ദി…. നമ്മുടെ സ്വന്തം ജയേട്ടനെ ഇതിലും വലിയ ഉയരങ്ങള്‍ താണ്ടാന്‍ സാധിക്കട്ടെ ……