‘മഹാ’ വിവാദത്തില്‍ ; പുക വലിക്കുന്ന സന്യാസിയായി ഹന്‍സിക

','

' ); } ?>

പോസ്റ്റര്‍ വിവാദത്തില്‍ കുടുങ്ങി തെന്നിന്ത്യന്‍ താരം ഹന്‍സിക മോട്വാനി ചിത്രം മഹാ. മതവികാരത്തെ വ്രണപ്പെടുത്തിയെന്നാണ് പരാതി. നവാഗതനായ യു ആര്‍ ജമീലാണ് മഹാ സംവിധാനം ചെയ്യുന്നത്. ചിത്രത്തിന്റേതായി രണ്ടു പോസ്റ്ററുകളാണ് പുറത്തിറങ്ങിയിട്ടുള്ളത്. അതിലൊന്നില്‍ സിംഹാസനത്തില്‍ സന്യാസി വേഷത്തില്‍ പുക വലിച്ചു കൊണ്ടാണ് ഹന്‍സിക പ്രത്യക്ഷപ്പെടുന്നത്. സംവിധായനും നടിക്കുമെതിരെ പി.എം.കെ നേതാവ് ജാനകീരാമന്‍ മതവികാരത്തെ വ്രണപ്പെടുത്തിയെന്ന് ചൂണ്ടിക്കാട്ടി പരാതി നല്‍കി. സന്യാസി വേഷത്തില്‍ സന്യാസിമാര്‍ക്കിടയിലിരുന്നു പുക വലിച്ചുകൊണ്ടുള്ള പോസ്റ്ററിനെതിരെ വര്‍ഗീയത പടര്‍ത്തുന്നുവെന്നും സന്യാസിമാരെ അധിക്ഷേപിക്കുന്നു എന്നുമാണ് പരാതിക്കാര്‍ പറയുന്നത്.

പോസ്റ്റര്‍ വിവാദമായതിനെത്തുടര്‍ന്ന് ചിത്രത്തിന്റെ സംവിധായകന്‍ യു ആര്‍ ജമീലും ക്ഷമാപണവുമായി രംഗത്തെത്തിയിട്ടുണ്ട്. വ്യത്യസ്തത മാത്രമാണ് താന്‍ ആഗ്രഹിച്ചതെന്നും ആരുടേയും മനോവികാരങ്ങളെയോ ഏതെങ്കിലും മതത്തേയോ പ്രത്യേകമായി അധിക്ഷേപിക്കണമെന്നോ താന്‍ ചിന്തിച്ചിട്ടില്ലെന്നു കലാപരമായി നോക്കിക്കാണേണ്ടവയില്‍ മതം കൂട്ടിക്കലര്‍ത്തരുതെന്നും അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു. ‘ഇതൊക്കെ വെറും സിമ്പിള്‍. ഇതിലും വലുത് വരാനിരിക്കുന്നതേയുള്ളൂ. നിങ്ങളെപ്പോലെ ഞാനും അതിനായുള്ള ആകാംക്ഷ നിറഞ്ഞ കാത്തിരിപ്പിലാണ് ‘ എന്നാണ് ഹന്‍സികയുടെ മറുപടി.

ബാലതാരമായി അഭിനയ രംഗത്തേക്ക് വന്ന നടിയാണ് ഹന്‍സിക മോട്വാനി. തെലുങ്ക്-തമിഴ് സിനിമകളിലെ നിറസാന്നിധ്യമായ താരത്തിന്റെ 51-ാമത്തെ ചിത്രം എന്ന പ്രത്യേകതയും മഹായ്ക്കുണ്ട്. ഹന്‍സിക മുമ്പ് അവതരിപ്പിച്ചിട്ടുള്ള റൊമാന്റിക് നായികാ റോളുകളില്‍ നിന്നും തികച്ചും വ്യത്യസ്തമായ കഥാപാത്രമാണ് മഹായിലേത്.