“40 കോടിയോളം നഷ്ടമുണ്ടായി”; സംവിധായകൻ മുരുഗദോസിനെതിരെ ആരോപണവുമായി മദ്രാസിയുടെ നിർമ്മാതാവ്

','

' ); } ?>

സംവിധായകൻ എ ആർ മുരുഗദോസിനെതിരെ ആരോപണവുമായി ശിവകാർത്തികേയൻ ചിത്രം മദ്രാസിയുടെ നിർമ്മാതാവ് എൻ വി പ്രസാദ്. 115 കോടി ആയിരുന്നു ആദ്യം സിനിമയ്ക്കായി നൽകിയ ബജറ്റ് എന്നും എന്നാൽ സിനിമ പൂർത്തിയായപ്പോൾ ബജറ്റ് 170 കോടിയായി ഉയർന്നെന്നുമാണ് നിർമാതാവ് ആരോപിക്കുന്നത്. തങ്ങൾക്ക് 30 മുതൽ 40 കോടിയോളം നഷ്ടമുണ്ടായെന്നും നിർമാതാക്കൾ പറയുന്നു.

ൽമാൻ ഖാൻ ചിത്രം സിക്കന്ദറിന്റെയും മദ്രാസിയുടെയും ഷൂട്ടുകൾ ഒരുമിച്ചാണ് മുരുഗദോസ് പൂർത്തിയാക്കിയതെന്നും ഇതുകൊണ്ട് ഉണ്ടായ പ്ലാനിംഗ് കുറവ് മൂലമാണ് ഇത്രയും വലിയൊരു നഷ്ടമുണ്ടായതെന്നും നിർമ്മാതാക്കൾ കൂട്ടിച്ചേർത്തു. സംവിധായകനോട് 10 കോടി രൂപ നഷ്ടപരിഹരമായി ആദ്യം നിർമാതാക്കൾ ആവശ്യപ്പെട്ടിരുന്നു. എന്നാൽ നിർമാതാക്കളുടെയും സംവിധായകരുടെയും സംഘടനയുമായുള്ള ചർച്ചകൾക്ക് ശേഷം തന്റെ അടുത്ത തിരക്കഥ നിർമാതാവായ എൻവി പ്രസാദിന് ഫ്രീ ആയി നൽകാമെന്ന ധാരണയിൽ എത്തിയിരിക്കുകയാണ് എ ആർ മുരുഗദോസ്.

എ ആർ മുരുഗദോസ് സംവിധാനം ചെയ്തു ശിവകാർത്തികേയൻ നായകനായി എത്തിയ ആക്ഷൻ ചിത്രമാണ് മദ്രാസി. വമ്പൻ ബജറ്റിൽ എത്തിയ സിനിമയ്ക്ക് മികച്ച പ്രതികരണമാണ് ലഭിച്ചതെങ്കിലും ബോക്സ് ഓഫീസിൽ ചിത്രം പരാജയമായിരുന്നു. ശിവകാർത്തികേയൻ്റെ കരിയറിലെ ഏറ്റവും ഉയർന്ന ബജറ്റിലാണ് സിനിമയൊരുങ്ങിയത്. 98 കോടിയാണ് സിനിമയുടെ ആഗോള കളക്ഷൻ. സിനിമയിലെ ശിവകാർത്തികേയന്റെ പ്രകടനത്തിനും ആക്ഷൻ രംഗങ്ങൾക്കും കയ്യടി ലഭിച്ചിരുന്നു. വിധ്യുത് ജമാൽ, വിക്രാന്ത്, രുക്മിണി വസന്ത് എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന താരങ്ങൾ.

സിനിമയുടെ റിലീസിന് പിന്നാലെ വിദ്യുത് ജംവാൽ അവതരിപ്പിച്ച വിരാട് എന്ന വില്ലൻ കഥാപാത്രം ഏറെ കയ്യടി നേടിയിരുന്നു. നായകനെക്കാൾ വലിയ ഇൻട്രോയും ബിൽഡപ്പുമാണ് സംവിധായകൻ വിദ്യുതിന് നൽകിയതെന്നും ഗംഭീര പ്രകടനമാണ് നടന്റേതെന്നുമായിരുന്നു കമന്റുകൾ.