ഓണ്‍ലൈന്‍ ചൂതാട്ട സ്ഥാപനങ്ങളുടെ പരസ്യത്തില്‍ അഭിനയിക്കുന്നതിന് താരങ്ങള്‍ക്ക് മദ്രാസ് ഹൈകോടതിയുടെ രൂക്ഷ വിമര്‍ശനം.സിനിമാ താരങ്ങളായ തമന്ന,പ്രകാശ് രാജ്.ഇന്ത്യന്‍ ക്രിക്ക്റ്റ് ടീം ക്യാപ്റ്റന്‍ വിരാട് കൊഹ്ലി, ബിസി സി ഐ അധ്യക്ഷന്‍ സൗരവ് ഗാംഗുലി എന്നിവര്‍ക്കെതിരെയാണ് കോടതി വിമര്‍ശനങ്ങള്‍ ഉന്നയിച്ചത്.
ഓണ്‍ലൈന്‍ ചൂതാട്ടം ജനങ്ങളെ പ്രതികൂലമായി ബാധിക്കുമെന്ന് അറിയില്ലേയെന്നും താരങ്ങള്‍ തട്ടിപ്പിന് കൂട്ടു നില്‍ക്കുകയാണോ എന്നും കോടതി ചോദിച്ചു.താരങ്ങള്‍ക്ക് കോടതി നോട്ടീസ് അയച്ചു.