അമല പോളിനൊപ്പമുള്ള ചിത്രങ്ങള്‍ പ്രസിദ്ധീകരിക്കാന്‍ പാടില്ല ,മുന്‍കാമുകനെ വിലക്കി മദ്രാസ് ഹൈക്കോടതി

നടി അമല പോളിനൊപ്പമുള്ള ചിത്രങ്ങള്‍ പ്രസിദ്ധീകരിക്കുന്നതില്‍ നിന്ന് മുന്‍ കാമുകന്‍ ഭവനീന്ദര്‍ സിംഗിനെ വിലക്കി മദ്രാസ് ഹൈക്കോടതി.ഫോട്ടോഷൂട്ടിനായി ഉപയോഗിച്ച രംഗങ്ങള്‍ ദുരുപയോഗം ചെയ്തുവെന്നാരോപിച്ച് അമല പോള്‍ ഭവ്‌നിന്ദര്‍ സിംഗിനെതിരേ മാനനഷ്ടക്കേസ് നല്‍കിയിരുന്നു. മദ്രാസ് ഹൈക്കോടതിയിലാണ് അമല കേസ് ഫയല്‍ ചെയ്തത്.

അമല പോളിന്റെ രണ്ടാം വിവാഹം കഴിഞ്ഞു എന്ന രീതിയുളള ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു.ചിത്രങ്ങള്‍ പങ്കുവെച്ചിരുന്നത് ഭവ്നിന്ദര്‍ സിംഗ് ആയിരുന്നു. എന്നാല്‍ തന്റെ അറിവേടെയല്ല ചിത്രങ്ങള്‍ പങ്കുവെച്ചു എന്നാണ് അമലയ പറഞ്ഞത്.പിന്നീടി ഭവ്നിന്ദര്‍ സിംഗ് തന്നെ ചിത്രങ്ങള്‍ പിന്‍വലിക്കുകയും ചെയ്തിരുന്നു.

പരമ്പരാഗത രാജസ്ഥാനി വധൂവരന്മാരായാണ് ഇരുവരെയും ചിത്രങ്ങളില്‍ പ്രത്യക്ഷപ്പെട്ടത്. ഇത് വിവാഹ ചിത്രമാണെന്ന് തെറ്റിദ്ധരിക്കുകയും മാധ്യമങ്ങളില്‍ വലിയ വാര്‍ത്തയാവുകയും ചെയ്തിരുന്നു.

2014 ല്‍സംവിധായകന്‍ എ എല്‍ വിജയ്യെ വിവാഹം ചെയ്ത് അമലാ പോള്‍ 2016ല്‍ വിവാഹ മോചനം നേടിയിരുന്നു.അതിന് ശേഷമാണ് ഭവ്നിന്ദര്‍ സിംഗുമായി പ്രണയത്തിലാകുന്നത്.