ജോജുവിന്റെ ജന്മദിനത്തില്‍ സ്പെഷ്യല്‍ പോസ്റ്ററുമായി ‘മധുരം’

നടന്‍ ജോജുജോര്‍ജിന്റെ പിറന്നാള്‍ ദിനത്തോടനുബന്ധിച്ച് പുതിയ ചിത്രമായ മധുരത്തിന്റെ സ്പെഷ്യല്‍ പോസ്റ്റര്‍ പുറത്തുവിട്ടു.ടൈറ്റില്‍ സൂചിപ്പിക്കുന്നത് പോലെ തന്നെ നല്ലൊരു പ്രണയ കഥയായിരിക്കും സിനിമ പറയാന്‍ പോകുന്നത്. ജൂണിനു ശേഷം സംവിധായകന്‍ അഹമ്മദ് കബീറിനൊപ്പം ജോജുജോര്‍ജും അര്‍ജുന്‍ അശോകനും ഒന്നിക്കുന്നു ചിത്രമാണിത്. സിനിമ വൈകാതെ തന്നെ പ്രേക്ഷകരിലെത്തും.

ക്ലീന്‍ യു സര്‍ട്ടിഫിക്കറ്റാണ് ചിത്രത്തിന് ലഭിച്ചിരിക്കുന്നത്.ശ്രുതി രാമചന്ദ്രന്‍ ,അര്‍ജുന്‍ അശോകന്‍, നിഖില വിമല്‍, ഇന്ദ്രന്‍സ്, ജാഫര്‍ ഇടുക്കി, മാളവിക, ബാബു ജോസ് എന്നിവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ആഷിഖ് അമീര്‍, ഫാഹിം സഫര്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത്.

ജോസഫ്, പൊറിഞ്ചുമറിയംജോസ്,ചോല എന്നീ സൂപ്പര്‍ഹിറ്റ് ചിത്രങ്ങള്‍ക്ക് ശേഷം അപ്പു പാത്തു പപ്പു ക്രിയേഷന്‍സിന്റെ ബാനറില്‍ ജോജു ജോര്‍ജ്, സിജോ വടക്കന്‍ എന്നിവര്‍ ചേര്‍ന്ന് നിര്‍മിക്കുന്ന ചിത്രമാണിത്.

ചിത്രത്തിന്റെ ക്യാമറ ജിതിന്‍ സ്റ്റാനിസ്ലാസ്. ആഷിക് ഐമര്‍, ഫാഹിം സഫര്‍ എന്നിവര്‍ ചേര്‍ന്നാണ് തിരക്കഥ എഴുതിയിരിക്കുന്നത്. വിനായക് ശശികുമാറിന്റെ വരികള്‍ക്ക് ഹിഷാം അബ്ദുള്‍ വഹാബ് ആണ് സംഗീതം നല്‍കിയിരിക്കുന്നത്.

നീണ്ട ഒരു ഇടവേളയ്ക്ക് ശേഷം തീയറ്ററുകള്‍ വീണ്ടും തുറക്കുമ്പോള്‍ ജോജു നായകനായെത്തുന്ന സ്റ്റാര്‍ ആണ് തീയറ്ററുകളില്‍ ആദ്യമെത്തുന്ന മലയാള ചിത്രം.ഡോമിന്‍ ഡി സില്‍വയുടെ സംവിധാനത്തില്‍ ജോജു ജോര്‍ജ്ജും, പൃഥ്വിരാജും, ഷീലു എബ്രഹാമും പ്രധാന വേഷത്തില്‍ എത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് ‘സ്റ്റാര്‍’.ചിത്രത്തില്‍ അതിഥിതാരമായാണ് പൃഥ്വിരാജ് എത്തുന്നതെങ്കിലും ഏറെ പ്രാധാന്യമുള്ള ഒരു കഥാപാത്രത്തെ തന്നെയാണ് അദ്ദേഹം അവതരിപ്പിക്കുന്നത്. അബാം മൂവീസിന്റെ ബാനറില്‍ എബ്രഹാം മാത്യു നിര്‍മ്മിക്കുന്ന സിനിമ, ഫാമിലി ത്രില്ലര്‍ വിഭാഗത്തില്‍ പെടുന്നതാണ്. നവാഗതനായ സുവിന്‍ എസ് സോമശേഖരന്റേതാണ് രചന. സാനിയ ബാബു, ശ്രീലക്ഷ്മി,ഗായത്രി അശോക്, തന്‍മയ് മിഥുന്‍,ജാഫര്‍ ഇടുക്കി, സബിത, ഷൈനി രാജന്‍, രാജേഷ്.ബി തുടങ്ങിയവരാണ് മറ്റ് അഭിനേതാക്കള്‍.