ആള്‍ക്കൂട്ട മര്‍ദ്ദനത്താല്‍ മരണപ്പെട്ട ‘മധു’ വിന്റെ കഥ സിനിമയാകുന്നു. ആദിവാസി എന്നാണ് ചിത്രത്തിന്റെ പേര്. ശരത് അപ്പാനിയാണ് മധുവായി ചിത്രത്തില്‍ എത്തുന്നത്. വിജീഷ് മണിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. മുടുക ഭാഷയില്‍ ആണ് ചിത്രമൊരുക്കുന്നത്. ‘ആദിവാസി’ എന്ന നാമത്തില്‍ ‘വിജീഷ് മണി’ സംവിധാനം നിര്‍വഹിച്ച് മുടുക ഭാഷയില്‍ എരീസ് ഗ്രൂപ്പ് ഒരുക്കുന്ന ചിത്രത്തില്‍ മധുവിനെ പുനര്‍ജനിപ്പിക്കുകയാണ്. നിങ്ങളെല്ലാവരുടെയും പിന്തുണയും പ്രാര്‍ത്ഥന യും കൂടെയുണ്ടാകുമെന്ന വിശ്വാസത്തോടെ അപ്പാനി ശരതാണ് ക്യാരക്ടര്‍ പോസ്റ്റര്‍ പങ്കുവെച്ചത്. ‘കെണിയാണെന്നറിയാം, അത് നിന്റെയാണെന്നുമറിയാം, പക്ഷേ വിശപ്പിനോളം വരില്ലല്ലോ ഒരു മരണവും’ എന്ന പവിത്രന്‍ തീക്കുനിയുടെ കവിതാശകലം പങ്കുവെച്ച് കൊണ്ടാണ് അപ്പാനി ശരത് പോസ്റ്റര്‍ പങ്കുവെച്ചത്. മിഷന്‍ സി, ചരം,ബ്ലാസ്റ്റേഴ്‌സ് എന്നീ ചിത്രങ്ങളാണ് അപ്പാനിയുടേതായി പുറത്തിറങ്ങാനുള്ളത്. അപ്പാനി ശരതും ഭാര്യയും പ്രധാന കഥാപാത്രങ്ങളായെത്തുന്ന ‘മോണിക്ക’ എന്ന വെബ്‌സീരീസ് യൂ ട്യൂബിലൂടെ റിലീസായിരുന്നു.
കഥ, തിരക്കഥ,സംവിധാനം : വിജീഷ് മണി. നിര്‍മാണം : സോഹന്‍ റോയ്, ക്യാമറ : പി. മുരുകേശ്വരന്‍, എഡിറ്റിംഗ് : ബി. ലെനിന്‍, സംഭാഷണം : തങ്കരാജ്. എം, ലിറിക്‌സ് : ചന്ദ്രന്‍ മാരി, ക്രീയേറ്റീവ് കോണ്‍ട്രിബ്യൂട്ടര്‍ : രാജേഷ്. ബി, പ്രൊജക്റ്റ് ഡിസൈന്‍ : ബാദുഷ, ലൈന്‍ പ്രൊഡ്യൂസര്‍ : വ്യാന്‍ മംഗലശ്ശേരി, ആര്‍ട്ട് : കൈലാഷ്, മേക്കപ്പ് :ശ്രീജിത്ത് ഗുരുവായൂര്‍, കോസ്റ്റും : ബസി ബേബി ജോണ്‍, പ്രൊഡക്ഷന്‍ :രാമന്‍ അട്ടപ്പാടി, പി. ആര്‍. ഓ : എ എസ് ദിനേശ്, ഡിസൈന്‍ : ആന്റണി, കെ.ജി,അഭിലാഷ് സുകുമാരന്‍, സജീഷ് മേനോന്‍, ജോണ്‍സന്‍ ഇരിങ്ങോള്‍, മുകേഷ് നായര്‍, ഹരികുമാര്‍, സന്ദീപ് പറയി, അനശ്വര ചാരിറ്റബിള്‍ ട്രസ്റ്റ്.