ഓര്‍മ്മയുടെ ഏടുകളില്‍ നിന്നൊരു ഫോട്ടോ… മധുവും അമിതാബ് ബച്ചനും ഒരേ ചിത്രത്തില്‍…

','

' ); } ?>

മലയാള നടന്മാര്‍ എപ്പോഴും മറ്റു ഭാഷകളില്‍ നിന്നും വ്യത്യസ്തരായിരുന്നു. സിനിമയോട് അവര്‍ കാണിച്ച സമര്‍പ്പണം തന്നെയാണ് അതിനുള്ള അടിസ്ഥാന കാരണമെന്ന് പറയാം. അത്തരം ഒരു കാലത്തിലെ ഒരു മനോഹരമായ ഓര്‍മ്മ സിനിമാ പ്രേക്ഷകര്‍ക്കായി പങ്കുവെച്ചിരിക്കുകയാണ് നാഷണല്‍ ഫിലിം ആര്‍ക്കൈവ്‌സ് ഓഫ് ഇന്ത്യ. തങ്ങളുടെ ഒഫീഷ്യല്‍ ഫെയ്‌സ്ബുക്ക് പേജിലൂടെ ഇവര്‍ പങ്കുവെച്ച മലയാള നടന്‍ മധുവിന്റെയും അമിതാബ് ബച്ചന്റെയും ഒരു ചിത്രമാണ് ഇപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ ഏറെ ശ്രദ്ധേയമാകുന്നത്. ബോളിവുഡില്‍ താരചക്രവര്‍ത്തിയായി മാറിയ അമിതാഭ് ബച്ചന്റെ ആദ്യ സിനിമ, മലയാളികളുടെ അഭിമാനമായ മധുവിന്റെ ഏക ഹിന്ദി അരങ്ങേറ്റ ചിത്രം എന്നിങ്ങനെ വ്യത്യസ്ത കാരണങ്ങളാല്‍ ഇന്ത്യന്‍ സിനിമാ ചരിത്രത്തിന്റെ ഏടുകളില്‍ അടയാളപ്പെടുത്തിയ സാത്ത് ഹിന്ദുസ്ഥാനി എന്ന ചിത്രത്തിന്റെ അണിയറയിലെ ഒരു ഫോട്ടോയാണ് നാഷണല്‍ ഫിലിം ആര്‍ക്കൈവ്‌സ് പങ്കുവെച്ചിരിക്കുന്നത്. അമിതാബ് ഒരു സൂപ്പര്‍സ്റ്റാര്‍ പദവിയിലേക്ക് ഉയരുന്നതിന് മുന്‍പേ തന്നെയുള്ള മലയാള നടന്മാരുടെ സാന്നിധ്യമാണ് ചിത്രം തെളിയിക്കുന്നത്. കെ.എ അബ്ബാസ് സംവിധാനം ഈ ചിത്രം പുറത്തിറങ്ങിയത് 1969 ലാണ്.

പോര്‍ച്ചുഗീസ് ഭരണത്തില്‍ നിന്ന് ഗോവയെ സ്വതന്ത്രമാക്കാന്‍ ശ്രമിക്കുന്ന ഏഴ് ഇന്ത്യക്കാരുടെ ജീവിതമാണ് സാത്ത് ഹിന്ദുസ്ഥാനിയുടെ പ്രമേയം. ഉത്പല്‍ ദത്ത്, ഷഹനാസ്, എ.കെ. ഹംഗല്‍, അന്‍വര്‍ അലി എന്നിവരാണ് ചിത്രത്തിലെ മറ്റു വേഷങ്ങള്‍ കൈകാര്യം ചെയ്തിരിക്കുന്നത്. നാഷണല്‍ ഫിലിം ആര്‍ക്കൈവ്‌സ് തങ്ങളുടെ ഒഫീഷ്യല്‍ പേജിലൂടെ പങ്കുവെച്ച ചിത്രം കാണാം..