”പതിനഞ്ചു വര്‍ഷത്തിന് ശേഷം തിരുവും ഇന്ദിരയും വീണ്ടും ഒന്നിക്കുന്നു” റോക്കട്രിയില്‍ മാധവന് നായികയായി സിമ്രാന്‍..

','

' ); } ?>

‘കണ്ണത്തില്‍ മുത്തമിട്ടാല്‍’ എന്ന തമിഴ് എവര്‍ഗ്രീന്‍ ചിത്രത്തിന്റെ 15 വര്‍ഷത്തെ ഇടവേളക്ക് ശേഷം കോളിവുഡ് താരങ്ങളായ മാധവനും സിമ്രാനും വീണ്ടും സ്‌ക്രീനില്‍ ഒന്നിക്കുകയാണ്. പ്രേക്ഷകരുടെ ഏറെ പ്രിയപ്പെട്ട താരങ്ങളുടെ അവസാന ചിത്രത്തിലെ തിരുച്ചെലവന്റെയും ഇന്ദിരയുടെയും ജോഡി വീണ്ടും നീണ്ട ഇടവേളക്ക് ശേഷം ഒന്നിക്കുമ്പോള്‍ പ്രേക്ഷകര്‍ ഏറെ ആകാംക്ഷയോടെയാണ് ചിത്രത്തെ ഉറ്റുനോക്കുന്നത്. ഐ എസ് ആര്‍ ഒ സയന്റിസ്റ്റായ നമ്പി നാരായണന്റെ ജീവിതത്തെ ആസ്പദമാക്കിയൊരുക്കുന്ന ‘റോക്കട്രി ദി നമ്പി എഫക്ട്’ എന്ന ചിത്രത്തില്‍ മിസ്റ്റര്‍ ആന്‍ഡ് മിസ്സിസ് നമ്പി നാരായണന്‍ വേഷങ്ങളിലാണ് ഇരുവരുമെത്തുന്നത്. തങ്ങളുടെ ഓര്‍മ്മ പങ്കുവെച്ചുകൊണ്ട് നടന്‍ മാധവന്‍ ചിത്രത്തിലെ ദൃശ്യങ്ങള്‍ പങ്കുവെച്ചു.

2001ല്‍ പ്രശസ്ത ക്ലാസിക് സംവിധായകന്‍ മണിരത്‌നമാണ് കണ്ണത്തില്‍ മുത്തമിട്ടാല്‍ എന്ന ചിത്രമൊരുക്കിയത്. അന്ന് ഇരവരുടെയും വ്യത്യസ്ഥ പ്രണയ കഥയുമായി പ്രേക്ഷകര്‍ ചിത്രത്തെ ഹൃദയത്തിലേറ്റിയിരുന്നു.

കേരളത്തെ പിടിച്ചുകുലുക്കിയ ഐ.എസ്.ആര്‍.ഒ ചാരക്കേസിനെ അടിസ്ഥാനമാക്കി നമ്പി നാരായണന്‍ രചിച്ച ‘റെഡി ടു ഫയര്‍: ഹൗ ഇന്ത്യ ആന്റ് ഐ സര്‍വൈവ്ഡ് ദ് ഐ.എസ്.ആര്‍.ഒ സ്പൈ കേസ്’ എന്ന പുസ്തകത്തെ ആസ്പദമാക്കി ഒരുക്കുന്ന സിനിമയാണ് റോക്കട്രി ദി നമ്പി എഫക്ട്. ആനന്ദ് മഹാദേവന്‍ സംവിധാനത്തില്‍ തമിഴ്, ഹിന്ദി, തെലുങ്ക് ഭാഷകളില്‍ പുറത്തിറങ്ങുന്ന ചിത്രം അവസാന ഘട്ട ചിത്രീകരണത്തിലാണ്.