എഴുത്തുകാരനും നടനുമായ മാടമ്പ് കുഞ്ഞുകുട്ടന്‍ അന്തരിച്ചു. 81 വയസായിരുന്നു.തൃശൂരിലെ ആശുപത്രിയില്‍ കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്നു.വാര്‍ധക്യ സഹജമായ രോഗങ്ങളെ തുടര്‍ന്ന് സുഖമില്ലാതിരിക്കുകയായിരുന്നു. പനിയെ തുടര്‍ന്ന് കഴിഞ്ഞ ദിവസം ആശുപത്രിയില്‍ പ്രവേശിപ്പിച്ചപ്പോള്‍ പരിശോധനയില്‍ കോവിഡ് സ്ഥിരീകരിക്കുകയായിരുന്നു.
ഭ്രഷ്ട്, അശ്വത്ഥാമാവ്, അവിഘ്നമസ്തു, ചക്കരക്കുട്ടിപ്പാറു, തോന്ന്യാസം തുടങ്ങിയവയാണ് പ്രധാന നോവലുകള്‍.ശാന്തം, കരുണം, പരിണാമം, ദേശാടനം, മകള്‍ക്ക് തുടങ്ങിയ സിനിമകള്‍ക്ക് തിരക്കഥ എഴുതി.1941 ല്‍ കിരാലൂര്‍ മാടമ്പ് മനയില്‍ ശങ്കരന്‍ നമ്പൂതിരിയുടേയും സാവിത്രി അന്തര്‍ജ്ജനത്തിന്റേയും മകനായി ജനനം. പരേതയായ സാവിത്രി അന്തര്‍ജനമാണ് ഭാര്യ. ഹസീന, ജസീന എന്നിവരാണ് മക്കള്‍.
‘മഹാപ്രസ്ഥാനം’ എന്ന നോവലിന് കേരള സാഹിത്യ അക്കാദമി അവാര്‍ഡ് ലഭിച്ചു(1983). കരുണത്തിന് മികച്ച തിരക്കഥയ്ക്കുളള ദേശീയ അവാര്‍ഡ് (2000), പരിണാമത്തിന്റെ തിരക്കഥയ്ക്ക് ഇസ്രയേല്‍ അശദോദ രാജ്യാന്ത ചലച്ചിത്രമേള പുരസ്‌കാരം, തോറ്റങ്ങള്‍ എന്ന സീരിയലിന്റെ തിരക്കഥയ്ക്ക് സംസ്ഥാന സര്‍ക്കാര്‍ പുരസ്‌കാരം (1999)
1941ല്‍, തൃശ്ശൂര്‍ ജില്ലയിലെ കിരാലൂര്‍ എന്ന ചെറിയ ഗ്രാമത്തിലാണ് ഇദ്ദേഹം ജനിച്ചത്.പ്രശസ്ത മലയാളചലച്ചിത്രസംവിധായകനായ ജയരാജ് സംവിധാനം ചെയ്ത കരുണം എന്ന ചിത്രത്തിന്റെ തിരക്കഥ രചിച്ചതിന് 2000-ല്‍ ഇദ്ദേഹത്തിന് മികച്ചതിരക്കഥാകൃത്തിനുള്ള ദേശീയ ചലച്ചിത്രപുരസ്‌കാരം ലഭിക്കുകയുണ്ടായി. 2001 ല്‍ ബി.ജെ.പി. ടിക്കറ്റില്‍ കൊടുങ്ങല്ലൂര്‍ മണ്ഡലത്തില്‍ നിന്ന് നിയമസഭയിലേക്ക് മത്സരിച്ചു പരാജയപ്പെട്ടു.
അശ്വത്ഥാമാവ്,മഹാപ്രസ്ഥാനം,അവിഘ്‌നമസ്തു,ഭ്രഷ്ട്,എന്തരോ മഹാനുഭാവുലു,നിഷാദം,പാതാളം,ആര്യാവര്‍ത്തം,അമൃതസ്യ പുത്രഃ എന്നിവയാണ് അദ്ദേഹത്തിന്റെ പ്രധാന നോവലുകള്‍.2006 പോത്തന്‍ വാവ,2006 വടക്കുംനാഥന്‍,2004 അഗ്‌നിനക്ഷത്രം,2001 കാറ്റുവന്നു വിളിച്ചപ്പോള്‍,2000 കരുണം,1999 അഗ്‌നിസാക്ഷി,1998 ചിത്രശലഭം,1997 ദേശാടനം,1997 ആറാംതമ്പുരാന്‍,1978 അശ്വത്ഥാമാവ് എന്നിവായാണ് അഭിനയുച്ച സിനിമകള്‍ .
2005 മകള്‍ക്ക് (തിരക്കഥ, സംഭാഷണം),2003 – ഗൗരീശങ്കരം (തിരക്കഥ),2003 – സഫലം (തിരക്കഥ, സംഭാഷണം),2000 – കരുണം (തിരക്കഥ),1997 – ദേശാടനം (തിരക്കഥ)