ചിരിച്ച മുഖം, നിഗൂഢമായ ആരാധനാ പുസ്‌തകത്തിൽ ചോരപുരണ്ട കഠാരയുമായി ജയസൂര്യ; “മായൻ്റെ” ലുക്ക്, ജയസൂര്യക്ക് ജന്മദിന സമ്മാനം

','

' ); } ?>

കൗതുകവും ആശ്ചര്യവും അൽപ്പം ഭീതിയുമൊക്കെയുള്ള ഒരു ലുക്കുമായി മായൻ്റെ അണിയറ പ്രവർത്തകർ ജയസൂര്യക്ക് ജന്മദിന സമ്മാനം നൽകിയിരിക്കുന്നു.ചിരിച്ച മുഖവുമായി നിഗൂഢthaയുടെ ഭാരം പേറുന്ന പുസ്‌തകത്തിൽ കഠാര കുത്തിയിറക്കുന്ന ജയസൂര്യ. ഈ പോസ്റ്ററിൻ്റെ പിന്നിലെ നിഗൂഢതകളെന്ത് ? ഏറെ സസ്പെൻസ് നൽകുന്നു ഈ പോസ്‌റ്റർ. ഏറെ വിജയം നേടിയ കളങ്കാവൽ എന്ന ചിത്രത്തിനു ശേഷം ജിതിൻ കെ. ജോസ് സംവിധാനം ചെയ്യുന്ന ഈ ചിത്രം മാജിക്ക് മൂണിൻ്റെ ബാനറിൽ രാജീവ് ഗോവിന്ദനാണ് നിർമ്മിക്കുന്നത്.

വിപരീത ആരാധനാക്രമങ്ങൾ പിന്തുടരുന്ന സമൂഹങ്ങളുടെ കഥ ഫാൻ്റെസി ത്രില്ലർ ജോണറിൽ അവതരിപ്പിക്കുന്ന ഈ ചിത്രത്തിന് ഏറെ അനുയോജ്യമായ പോസ്റ്ററാണിത്. ജയസൂര്യ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ഈ ചിത്രത്തിൽ വിജയ് ബാബു, നൈലാ ഉഷ, നിരഞ്ജന അനൂപ്, അർഷാ ബൈജു,ജിബിൻ ഗോപിനാഥ്, മുബിൻ എം റാഫി വൈഷ്ണുവി, എന്നിവരും പ്രധാന താരങ്ങളാണ്.

റാഫിയും, ജിതിൽ കെ. ജോസും ചേർന്നാണ് തിരക്കഥ രചിച്ചിരിക്കുന്നത്. സംഗീതം- മുജീബ് മജീദ്. ഛായാഗ്രഹണം -ഫൈസൽ അലി. എഡിറ്റിംഗ്- പ്രവീൺ കുമാർ. ലൈൻ പ്രൊഡ്യൂസർ -രോഹിത്. ആർ. നായർ. പ്രൊഡക്ഷൻ കൺട്രോളർ- ദീപക് പരമേശ്വരൻ. വാഴൂർ ജോസ്.