
നടന്‍ ചിമ്പുവിന്റെ 45ാമത്തെ സിനിമയായ മാനാടിന്റെ ടീസര്‍ പുറത്തുവിട്ടു.വെങ്കട്ട് പ്രഭു ആണ് ചിതം സംവിധാനം ചെയ്യുന്നത്. പൊളിറ്റിക്കല്‍ ത്രില്ലര്‍ ആണ് സിനിമ. വി ഹൗസ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ സുരേഷ് കാമാച്ചി നിര്‍മ്മിക്കുന്ന ചിത്രത്തിന്‍ മലയാളി താരം കല്യാണി പ്രിയദര്‍ശനാണ് നായിക.
യുവന്‍ ശങ്കര്‍ രാജ സംഗീതം നല്‍കിയ ഈ ചിത്രത്തില്‍ ചിമ്പുവിനെ കൂടാതെ എസ്.എ. ചന്ദ്രശേഖര്‍, എസ്.ജെ. സൂര്യ, കരുണാകരന്‍, ഭാരതിരാജ, അരവിന്ദ് ആകാശ്, മനോജ് ഭാരതിരാജ, പ്രേംജി അമരന്‍, ഉദയ, ഡാനിയല്‍ ആനി പോപ്പ്, രവികാന്ത് എന്നിവരും അഭിനയിക്കുന്നുണ്ട്. ചിത്രം മലയാളത്തിലുംപ്രദര്‍ശനത്തിനെത്തും.റിവൈന്‍ഡ് എന്നാണ് മലയാളത്തില്‍ ചിത്രത്തിന്റെ പേര്.