‘ലക്കി ഭാസ്‍കറി’ലെ സോംഗ് പ്രൊമോ എത്തി

','

' ); } ?>

സീതാ രാമത്തിന് ശേഷം ദുല്‍ഖര്‍ സല്‍മാന്‍ തെലുങ്കില്‍ നായകനാവുന്ന ചിത്രമാണ് ലക്കി ഭാസ്‌കര്‍. വെങ്ക് അട്‌ലൂരിയാണ് ചിത്രത്തിന്റെ രചനയും സംവിധാനവും. ചിത്രത്തിലെ ഒരു ഗാനത്തിന്റെ പ്രൊമോ പുറത്തെത്തി. ചിത്രം എത്തുന്ന ഭാഷകളിലെല്ലാം പ്രൊമോയും പുറത്തെത്തിയിട്ടുണ്ട്. മിണ്ടാതെ എന്നാരംഭിക്കുന്ന മലയാളം ഗാനത്തിന് വരികള്‍ എഴുതിയിരിക്കുന്നത് വൈശാഖ് സുഗുണന്‍ ആണ്. ജി വി പ്രകാശ് കുമാര്‍ ആണ് സംഗീതം പകര്‍ന്നിരിക്കുന്നത്. യാസിന്‍ നിസാറും ശ്വേത മോഹനുമാണ് ആലപിച്ചിരിക്കുന്നത്.

മീനാക്ഷി ചൗധരിയാണ് ചിത്രത്തില്‍ ദുല്‍ഖറിന്റെ നായികയാവുന്നത്. നിമിഷ് രവിയാണ് ഛായാഗ്രഹണം. എഡിറ്റിംഗ് നവീന്‍ നൂലി, കലാസംവിധാനം ബംഗ്ലാന്‍, സിതാര എന്റര്‍ടെയ്ന്‍മെന്റ്‌സ്, ഫോര്‍ച്യൂണ്‍ ഫോര്‍ സിനിമാസ് എന്നീ ബാനറുകളില്‍ നാഗ വംശി എസ്, സായ് സൗജന്യ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. ശ്രീകര സ്റ്റുഡിയോസ് ആണ് ചിത്രം അവതരിപ്പിക്കുന്നത്. ആദിത്യ മ്യൂസിക് ആണ് ഗാനം പുറത്തിറക്കിയിരിക്കുന്നത്.

സസ്‌പെന്‍ഡ് ഡ്രാമ വിഭാഗത്തില്‍ പെടുന്ന ചിത്രത്തിന്റെ പശ്ചാത്തലം എണ്‍പതുകള്‍ ആണ്. മധ്യ വര്‍ഗ വിഭാഗത്തില്‍ പെടുന്ന ഒരു ബാങ്ക് ഉദ്യോഗസ്ഥനാണ് ദുല്‍ഖര്‍ അവതരിപ്പിക്കുന്ന ഭാസ്‌കര്‍. ഒരു ഘട്ടത്തില്‍ പെട്ടെന്ന് വലിയ പണക്കാരനാവുകയാണ് ഈ കഥാപാത്രം. സമൂഹത്തില്‍ സംശയം വളര്‍ത്താന്‍ ഇത് ഇടയാക്കുന്നു. പിന്നീട് നടക്കുന്ന അപ്രതീക്ഷിയ സംഭവവികാസങ്ങളിലൂടെയാണ് ചിത്രം കഥ പറയുന്നത്. കിംഗ് ഓഫ് കൊത്തയ്ക്ക് ശേഷം ദുല്‍ഖറിന്റേതായി തിയറ്ററുകളിലെത്തുന്ന ചിത്രവുമാണ് ലക്കി ഭാസ്‌കര്‍. താരത്തിന്റെ ഈ വര്‍ഷത്തെ ആദ്യ റിലീസുമാണ് ചിത്രം. സീതാ രാമം നേടിയതുപോലെ ഒരു വലിയ വിജയം തന്നെയാണ് ലക്കി ഭാസ്‌കറിന്റെ അണിയറക്കാരും പ്രതീക്ഷിക്കുന്നത്. സെപ്റ്റംബര്‍ 27 ന് ചിത്രം ലോകമാകമാനമുള്ള തിയറ്ററുകളില്‍ എത്തും.