പൃഥ്വിരാജിന് പിറന്നാളാശംസ നേര്‍ന്ന് ലൂസിഫര്‍ ടീം. താരം സംവിധാനം ചെയ്യുന്ന ലൂസിഫര്‍ എന്ന സിനിമയുടെ ലൊക്കേഷനില്‍ നിന്നും തയ്യാറാക്കിയ വീഡിയോയിലാണ് അണിയറ പ്രവര്‍ത്തകര്‍ ആശംസകളര്‍പ്പിക്കുന്നത്. മോഹന്‍ലാല്‍ നായകനായ ലൂസിഫറിന്റെ ലൊക്കേഷനില്‍ പൃഥ്വിരാജ് സംവിധാനത്തില്‍ മുഴുകിയ ദൃശ്യങ്ങളും ആശംസാ വീഡിയോയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
വീഡിയോയില്‍ ആദ്യം അശിര്‍വാദ് സിനിമാസിന് വേണ്ടി നിര്‍മ്മാതാവ് ആന്റണി പെരുമ്പാവൂരാണ് ആശംസയര്‍പ്പിക്കുന്നത്. അതിനുശേഷം സാങ്കേതിക പ്രവര്‍ത്തകുള്‍പ്പെടെ താരത്തിന് ആശംസകളര്‍പ്പിക്കുന്നു. മോഹന്‍ലാല്‍ പൃഥ്വിരാജ് തന്റെ ജീവിതത്തിലെ നിര്‍ണ്ണായകമായ നിമിഷങ്ങളിലൂടെയാണ് കടന്ന്‌പോകുന്നതെന്ന് പറയുന്നുണ്ട്. ജീവിത്തിലെന്നും ഓര്‍ക്കാന്‍ കഴിയുന്ന പിറന്നാളാകട്ടെയെന്ന് പറഞ്ഞാണ് ലാല്‍ പൃഥ്വിക്ക് ആശംസകളറിയിക്കുന്നത്.