ചിരഞ്ജീവിയുടെ ‘ലൂസിഫര്‍’ …സംവിധാനം മോഹന്‍രാജ

മോഹന്‍ലാലിനെ നായകനാക്കി പൃഥ്വിരാജ് സംവിധാനം ചെയ്ത ‘ലൂസിഫറിന്റെ’ തെലുങ്ക് റീമേക്ക് വരുന്നു.മോഹന്‍രാജയാണ് ചിത്രം തെലുങ്കില്‍ സംവിധാനം ചെയ്യുന്നത്. ചിത്രത്തില്‍ ചിരഞ്ജീവിയാണ് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ചിരഞ്ചീവിക്കൊപ്പമുള്ള ഫോട്ടോ പങ്കുവെച്ചാണ് മോഹന്‍രാജ ‘ലൂസിഫറിന്റെ’ തെലുങ്കു റീമെയ്ക്ക് പ്രഖ്യാപിച്ചിരിക്കുന്നത്.

‘എല്ലാവരുടെയും പ്രാര്‍ത്ഥനകള്‍ കൊണ്ട് ജീവിതത്തില്‍ എന്നും വലിയ അവസരങ്ങള്‍ ലഭിച്ചിട്ടുണ്ട്. ഇപ്പോള്‍ മെഗാ സ്റ്റാര്‍ ചിരഞ്ജീവിയുമൊത്ത് ഒരു മാസ് ചിത്രം ചെയ്യാനുള്ള അവസരമാണ് ലഭിച്ചിരിക്കുന്നത്. എല്ലാവരുടെയും പ്രാര്‍ത്ഥനയുണ്ടാവണം’ എന്നാണ് മോഹന്‍രാജ് ട്വിറ്ററില്‍ കുറിച്ചത്.