മലയാള സിനിമയിലെ ഏറ്റവും വേഗതയേറിയ 100 കോടി കളക്ഷന്‍.. ലൂസിഫര്‍ ചരിത്ര വിജയത്തിലേക്ക്..

','

' ); } ?>

മലയാള സിനിമയില്‍ ചരിത്ര വിജയം നേടിക്കൊണ്ട് പൃഥ്വി രാജ് സംവിധാനഅരങ്ങേറ്റമായ ‘ലൂസിഫര്‍’ മലയാളത്തിലെ ഏറ്റവും വേഗതയേറിയ 100 കോടി കളക്ഷന്‍ കൈവരിച്ച ചിത്രമായി മാറിയിരിക്കുകയാണ്. ചിത്രം റിലീസ് ചെയ്ത് 8ാം ദിനത്തിനുള്ളലാണ് ഈ വിജയം കൈവരിച്ചിരിക്കുന്നത്. അതേ സമയം തന്റെ രണ്ടാം ചിത്രത്തിലും ഇതേ കളക്ഷന്‍ നേടിയ താരമായി കേരളത്തിലെ എല്ലാ പ്രേക്ഷകരുടെ ഇടയിലും നടന്‍ മോഹന്‍ ലാലും ഇടം നേടി. മോഹന്‍ ലാല്‍ തന്നെ പ്രധാന കഥാപാത്രമായെത്തിയ ‘കായം കുളം കൊച്ചുണ്ണി’ എന്ന ചിത്രമാണ് നിലവില്‍ മലയാള സിനിമയില്‍ ഏറ്റവും നേട്ടം കൈവരിച്ചിരിക്കുന്ന ചിത്രം.

മാര്‍ച്ച് 28ന് റിലീസ് ചെയ്ത ചിത്രം കേരളത്തില്‍ മാത്രം 400 തീയേറ്ററുകളിലാണ് എത്തിയത്. കേരളത്തിന് പുറമെ ഇന്ത്യയിലെ പ്രധാന സെന്ററുകളിലും വിദേശത്തും വലിയ സ്‌ക്രീന്‍ കൗണ്ട് ഉണ്ടായിരുന്നു ചിത്രത്തിന്. ചിത്രത്തിന് ലഭിച്ച വിദേശ രാജ്യ മാര്‍ക്കറ്റ് സാധ്യതകളെ ചൂണ്ടിക്കാട്ടിക്കൊണ്ട് ട്വിറ്ററിലൂടെ പ്രമുഖ ചലച്ചിത്ര നിരീക്ഷകന്‍ തരണ്‍ ആദര്‍സ് ട്വീറ്റ് ചെയ്തിരുന്നു. ലൂസിഫര്‍ അന്താരാഷ്ട്ര സിനിമകളുടെ ഇടയില്‍ ചിത്രത്തിന് മലയാള സിനിമക്ക് ഒരു ട്രെന്‍ഡ് സെറ്ററായി മാറിയിരിക്കുകയാണെന്നും പുറത്തിറങ്ങിയ എല്ലാ രാജ്യങ്ങളിലും മികച്ച പ്രതികരണമാണ് ലഭിച്ചിരിക്കുന്നതെന്നും അദ്ദേഹം തന്റെ ട്വീറ്റിലൂടെ അറിയിച്ചു. സാധാരണ മലയാളചിത്രങ്ങളുടെ പ്രധാന വിദേശ മാര്‍ക്കറ്റ് ഗള്‍ഫില്‍ അവസാനിക്കുന്നതാണെങ്കില്‍ യുഎസ്, യുകെ, മറ്റ് യൂറോപ്യന്‍ രാജ്യങ്ങള്‍ എന്നിവിടങ്ങളിലൊക്കെ ലൂസിഫര്‍ ഒട്ടേറെ തീയേറ്ററുകളില്‍ റിലീസ് ചെയ്യപ്പെട്ടു. ഒരു മലയാളസിനിമയ്ക്കും ഇതിനകം സ്വപ്നം കാണാനാവാത്ത എട്ട് ദിവസം കൊണ്ട് 100 കോടി എന്ന നേട്ടത്തിലേക്ക് എത്തിച്ചിരിക്കുന്നതും ഈ കുറ്റമറ്റ വിതരണ സംവിധാനമാണ്. യുഎസും യുകെയുമുള്‍പ്പെടെയുള്ള ഇടങ്ങളില്‍ രണ്ടാംവാരത്തിലും മികച്ച പ്രതികരണം നിലനിര്‍ത്താനാവുന്നുണ്ട് ചിത്രത്തിന്. ചിത്രം ഇപ്പോഴും വിജയകരമായി പ്രദര്‍ശനം തുടരവെ ലൈഫ് ടൈം കളക്ഷന്‍ ഇനിയുമേറെ മുന്നോട്ട് പോയേക്കും.

ആശീര്‍ വാദ് സിനിമാസ് തങ്ങളുടെ പേജിലൂടെ പങ്കുവെച്ച പോസ്റ്റ്..