ലൂസിഫര്‍ 3: പ്രണവിന്റെ ലുക്കിന് റഫറന്‍സ് ‘മഞ്ഞില്‍ വിരിഞ്ഞ പൂക്കള്‍’

','

' ); } ?>

‘ലൂസിഫര്‍’ ഫ്രാഞ്ചൈസിയിലെ മൂന്നാം ഭാഗമായ ‘L3’യെക്കുറിച്ച് പ്രധാന വിവരങ്ങള്‍ പങ്കുവെച്ച് പൃഥ്വിരാജ് സുകുമാരന്‍. ചിത്രത്തില്‍ സ്റ്റീഫന്‍ നെടുമ്പള്ളിയുടെ ചെറുപ്പകാലം കാണിക്കുന്ന രംഗങ്ങളുണ്ടാകുമെന്നും, ഈ ഭാഗം കുറച്ചു സമയം മാത്രമാണ് ഉണ്ടായിരിക്കുക എന്നും അദ്ദേഹം പറഞ്ഞു. ‘സര്‍സമീന്‍’ എന്ന ഹിന്ദി ചിത്രത്തിന്റെ പ്രചരണത്തിന്റെ ഭാഗമായി നയന്‍സെന്‍സ് എന്ന യുട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.

‘L3’യിൽ സ്റ്റീഫന്‍ നെടുമ്പള്ളിയുടെ ചെറുപ്പകാലം കാണിക്കുന്ന രംഗങ്ങളുണ്ടാകും. എന്നാൽ അത് വളരെ കുറച്ചു സമയമേ ഉണ്ടാവുകയുള്ളു.
ആ രംഗങ്ങള്‍ക്ക് എഐ, ഫേസ് റീപ്ലേസ്‌മെന്റ് പോലുള്ള ടെക്‌നോളജികള്‍ ഉപയോഗിക്കില്ല. കാരണം, ആ രംഗങ്ങള്‍ ഓര്‍ഗാനിക്കായിരിക്കണമെന്ന് എനിക്ക് നിർബന്ധമുണ്ട്. അത് പോലെ തന്നെ ‘L3’യില്‍ റിക്ക് യൂണ്‍ അവതരിപ്പിച്ച ഷെന്‍ലോംഗ് ഷെന്‍ എന്ന കഥാപാത്രത്തോടൊപ്പം കൂടുതല്‍ വില്ലന്‍ കഥാപാത്രങ്ങളും ഉണ്ടാകും. പിന്നെ ചിത്രത്തിലെ പ്രണവിന്റെ ലുക്കിന് റഫറന്‍സായി ‘മഞ്ഞില്‍ വിരിഞ്ഞ പൂക്കള്‍’ ഉള്‍പ്പെടെയുള്ള ചിത്രങ്ങളിലെ മോഹന്‍ലാലിന്റെ ഇമേജുകളാണ് ഞാൻ തിരഞ്ഞെടുത്തത്.

മമ്മൂട്ടിയുടെ പങ്കെടുക്കല്‍ സംബന്ധിച്ച ചോദ്യത്തിന് പ്രതികരിക്കാനില്ലെന്നായിരുന്നു പൃഥ്വിരാജിന്റെ മറുപടി. തിയേറ്ററുകളില്‍ നിന്ന് 260 കോടി രൂപയിലധികം കളക്ഷന്‍ നേടി ഇന്‍ഡസ്ട്രി ഹിറ്റായ ചിത്രമാണ് ‘എമ്പുരാന്‍’.എന്നാല്‍ ചിത്രത്തിന് നിരൂപണങ്ങളില്‍ ചില വിമര്‍ശനങ്ങളും ലഭിച്ചിരുന്നു. ഈ കുറവുകള്‍ ഭേദപ്പെടുത്തി ‘L3’ എത്തുമെന്നാണ് ഇപ്പോൾ ആരാധകരുടെ പ്രതീക്ഷ.