രജിഷയുടെയും ഷൈനിന്റേയും ‘ലവ്’

ഷൈന്‍ ടോം ചാക്കോ,രജിഷ വിജയന്‍ എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ‘ലവ്’ ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തുവിട്ടു.പൂര്‍ണമായും ലോക്ഡൗണില്‍ ചിത്രീകരിച്ച സിനിമയാണിത്.ആഷിഖ് ഉസ്മാന്‍ നിര്‍മ്മിക്കുന്ന ചിത്രം ഖാലിദ് റഹമാന്‍ ആണ് സംവിധാനം ചെയ്യുന്നത്.

ഭാര്യാഭര്‍ത്താക്കന്‍മാര്‍ക്കിടയിലുണ്ടാക്കുന്ന സ്‌നേഹം, കലഹം എന്നിലയൊക്കെയാണ് ചിത്രം പറയുന്നത്. എന്നാല്‍ ഭയവും ആകാംക്ഷയും ജനിപ്പിക്കുന്ന രീതിയാണ് ട്രെയിലറിനുളളത്

വീണ നന്ദകുമാര്‍,സുധി കോപ്പ,ജോണി ആന്റണി,ഗോകുലന്‍ എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങള്‍.ജിംഷി ഖാലിദ് ആണ് ഛായഗ്രഹണം.