
ബിഗ്‌ബോസിൽ പോയി വന്നതിനുശേഷമുള്ള മാറ്റങ്ങളെ കുറിച്ച് തുറന്നു സംസാരിച്ച് നടി ധന്യ മേരി വർഗീസ്. ബിഗ്‌ബോസിന് ശേഷം തനിക്ക് ഒരുപാട് നല്ല കഥാപാത്രങ്ങൾ നഷ്ടമായെന്നും, പിന്നീട് വന്നതൊക്കെ നെഗറ്റീവ് കഥാപാത്രങ്ങളാണെന്നും ധന്യ പറഞ്ഞു. കൂടാതെ ബിഗ്‌ബോസിൽ അധിക ദിവസം അഭിനയം വർക്കാവില്ലെന്നും, ഇമോഷനെ കൺട്രോൾ ചെയ്‌താൽ ഒരു പരിധിവരെ അഭിനയിച്ച് നിൽക്കാൻ പറ്റുമെന്നും ധന്യ കൂട്ടിച്ചേർത്തു. സീരിയൽ ടുഡേ എന്ന ഓൺലൈൻ ചാനലിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു താരം.
“ബിഗ്‌ബോസിൽ പോയി വന്നതിനു ശേഷം എനിക്ക് ഒരുപാട് നല്ല കഥാപാത്രങ്ങൾ നഷ്ടമായി. പിന്നെ വന്നത് മുഴുവൻ നെഗറ്റീവ് കഥാപാത്രങ്ങളാണ്. അത് വരെ എന്നെ ഭയങ്കര പാവമായി കണ്ടോണ്ടിരുന്നവരൊക്കെ വില്ലത്തി കഥാപാത്രങ്ങൾ ചെയ്യുമോ എന്നൊക്കെ ചോദിച്ചാണ് സമീപിച്ചത്.” ധന്യ മേരി പറഞ്ഞു.
“കുറച്ചു ദിവസങ്ങളേ നമുക്ക് അഭിനയിച്ച് നിക്കാൻ കഴിയുകയുള്ളു. പിന്നെ നമ്മുടെ യഥാർത്ഥ സ്വഭാവം പുറത്ത് വരും. പിന്നെ വെൽ പ്ലാന്ന്ട് ആയി വരുന്ന ആളുകൾക്കൊക്കെ പിടിച്ച് നിക്കാൻ പറ്റും. പിന്നെ ബാക്കി എല്ലാവരും കൂടെ ഒറ്റപ്പെടുത്തുന്ന ഒരു വ്യക്തിക്ക് അത് പറ്റും. കാരണം ബാക്കി ഉള്ളവരൊക്കെ നമുക്ക് എതിരായത് കൊണ്ട് ആരെയും നമുക്ക് ബോതർ ചെയ്യേണ്ട കാര്യമില്ലല്ലോ. മറ്റുള്ളവരുടെ സന്തോഷം, ഇമോഷൻ ഒന്നും നമുക്ക് നോക്കേണ്ട കാര്യമില്ല. അപ്പോൾ പിന്നെ നല്ല ഗെയിം ഒക്കെ കളിച്ച്, നമ്മുടെ നല്ല വശങ്ങളൊക്കെ കാണിച്ച് പിടിച്ച് നിക്കാൻ പറ്റും. പക്ഷെ അവിടെ നമുക്ക് നല്ല ബന്ധങ്ങൾ ഉണ്ടെങ്കിൽ അങ്ങനെ നിൽക്കാൻ കഴിയില്ല. കാരണം അപ്പോൾ ഇമോഷൻ വർക്ക് ആവും. ഇമോഷനെ കൺട്രോൾ ചെയ്യാതെ നമുക്ക് അങ്ങനെ നിൽക്കാൻ കഴിയില്ല.” ധന്യ മേരി കൂട്ടിച്ചേർത്തു.
വർഷങ്ങളായി സിനിമയിലും സീരിയലിലും സ്റ്റേജ് ഷോകളിലുമെല്ലാം നിറ സാന്നിധ്യമായി നിൽക്കുന്ന ആളാണ് ധന്യ മേരി വർഗീസ്. ബിഗ് ബോസിലും എത്തി മികച്ച പ്രകടനം കാഴ്ചവച്ച് ഫൈനലിസ്റ്റുവരെ ആകാൻ ധന്യയ്ക്ക് സാധിച്ചിരുന്നു. അഭിനയത്തിനു മുൻപ് ധന്യ മോഡലിംഗിലും ഉണ്ടായിരുന്നു.കൂടാതെ ധാരാളം പരസ്യ ചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ട്. ദൈവത്തിൻ്റെ സ്വന്തം ദേവൂട്ടി, സീതാ കല്യാണം (ടിവി സീരീസ്) എന്നിവ ശ്രദ്ധേയമായവയാണ്.