“ലോകയുടെ വിജയം എല്ലാവർക്കും അഭിമാനിക്കാവുന്ന കാര്യമാണ്’; ജയറാം

','

' ); } ?>

മലയാളത്തിലെ ആദ്യ ലേഡി സൂപ്പർ ഹീറോ ചിത്രം “ലോക”യുടെ വിജയത്തിൽ പ്രതികരിച്ച് നടൻ ജയറാം. 100 കോടിയിൽ നിരവധി സിനിമകൾ എടുത്തിട്ടും 25 കോടിയുടെ ഗ്രാഫിക്സ് പോലും കൊണ്ടുവരാനാകാത്തപ്പോഴാണ് ലോക ഞെട്ടിക്കുന്നതെന്ന് ജയറാം പറഞ്ഞു. തന്റെ ഏറ്റവും പുതിയ ചിത്രം മിറൈയുടെ കേരള പ്രസ് മീറ്റിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘ഇവിടെ പല സിനിമകളും 100 കോടി ബജറ്റിൽ എടുത്തിട്ട് അതിൽ 25 കോടിയുടെ ഗ്രാഫിക്സ് പോലും കൊണ്ടുവരാനാകാത്തപ്പോഴാണ് വെറും 30 കോടി ബജറ്റിൽ ഇങ്ങനെയൊരു സിനിമ എല്ലാവരെയും അത്ഭുതപ്പെടുത്തുന്നത്. എല്ലാവർക്കും അഭിമാനിക്കാവുന്ന കാര്യമായിട്ടാണ് എനിക്ക് ലോകഃയുടെ വിജയത്തെക്കുറിച്ച് തോന്നുന്നത്’. ജയറാം പറഞ്ഞു.

ദുൽഖർ സൽമാന്റെ വേഫേറർ ഫിലിംസ് നിർമ്മിച്ച ചിത്രത്തിൽ കല്യാണി പ്രിയദർശനും, നസ്ലിനുമാണ് പ്രധാന വേഷത്തിലെത്തിയത്. ചിത്രത്തിലൂടെ ഇന്ത്യയിലെ ആദ്യ ലേഡി സൂപ്പർ ഹീറോ ആയിരിക്കുകയാണ് കല്യാണി പ്രിയദർശൻ. ചിത്രം ആഗോള തലത്തിൽ 200 കോടി ക്ലബിലെത്തുന്ന നാലാമത്തെ മലയാള ചിത്രമായി മാറിയിരുന്നു. റിലീസ് ചെയ്ത് 13 ദിവസം കൊണ്ടാണ് ഈ നേട്ടം “ലോക” സ്വന്തമാക്കിയത്. ചിത്രം’ രചിച്ചു സംവിധാനം ചെയ്തിരിക്കുന്നത് ഡൊമിനിക് അരുൺ ആണ്. 5 ഭാഗങ്ങളുള്ള ഒരു സൂപ്പർ ഹീറോ സിനിമാറ്റിക് യൂണിവേഴ്സിലെ ആദ്യ ചിത്രമാണിത്. ഒരത്ഭുത ലോകത്തിലേക്ക് കാഴ്ചക്കാരെ കൊണ്ട് പോകുന്ന ചിത്രം, കേരളത്തിലെ പ്രശസ്തമായ ഐതിഹ്യമായ കള്ളിയങ്കാട്ട് നീലിയുടെ കഥയിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് ഒരുക്കിയത്. ചന്തു സലിംകുമാർ, അരുൺ കുര്യൻ, ശരത് സഭ, നിഷാന്ത് സാഗർ, വിജയരാഘവൻ എന്നിവരും ചിത്രത്തിന്റെ താരനിരയിലുണ്ട്. കേരളത്തിൽ വേഫെറർ ഫിലിംസ് ആണ് ചിത്രം എത്തിച്ചത്.

ബിഗ് ബജറ്റ് ഫാൻ്റസി ത്രില്ലറായി ഒരുക്കിയ ചിത്രത്തിൽ അതിഥി താരങ്ങളുടെ ഒരു വലിയ നിരയും ഉണ്ട്. ഈ യൂണിവേഴ്സിലെ ഇനി വരാനുള്ള ചിത്രങ്ങളിൽ ഏറ്റവും പ്രധാനപ്പെട്ട “മൂത്തോൻ” എന്ന കഥാപാത്രം ചെയ്യുന്നത് മമ്മൂട്ടി ആണെന്നുള്ള വിവരവും അടുത്തിടെ പുറത്തു വിട്ടിരുന്നു. മലയാളത്തിലെ ഓൾ ടൈം ഹിറ്റുകളിൽ ഒന്നായി മാറിയ “ലോക” മികച്ച പ്രേക്ഷക പിന്തുണയോടെ പാൻ ഇന്ത്യൻ ഹിറ്റായി പ്രദർശനം തുടരുകയാണ്.