‘ലോകം ചേറടിഞ്ഞ ഗോളം’, ഭ്രമം വീഡിയോ ഗാനം

','

' ); } ?>

പൃഥ്വിരാജ് സുകുമാരന്‍ കേന്ദ്ര കഥാപാത്രമായെത്തുന്ന ഭ്രമത്തിലെ ലോകം എന്നു തുടങ്ങുന്ന വീഡിയോ ഗാനം പുറത്തിറങ്ങി.ജോണ്‍ പോളിന്റെ വരികള്‍ ആലപിച്ചിരിക്കുന്നത് നടന്‍ പൃഥ്വിരാജ് സുകുമാരന്‍ തന്നെയാണ്.ചിത്രത്തിന്റെ റിലീസ് കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു.ആമസോണ്‍ പ്രൈം വീഡിയോയില്‍ ഒക്ടോബര്‍ 7ന് ചിത്രം റിലീസ് ചെയ്യും.ഉണ്ണി മുകുന്ദന്‍, മംമ്ത മോഹന്‍ദാസ്,റാശി ഖന്ന എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളാക്കി എത്തുന്നത്.

ഇന്ത്യന്‍ സിനിമയിലെ ഏറ്റവും മികച്ച ഛായാഗ്രാഹകരില്‍ ഒരാളായ രവി കെ ചന്ദ്രന്‍ ആണ് ചിത്രത്തിന്റെ ഛായാഗ്രഹണവും സംവിധാനവും നിര്‍വ്വഹിക്കുന്നത്.എ പി ഇന്റര്‍നാഷണലിന്റെ ബാനറില്‍ നിര്‍മ്മിക്കുന്ന ഈ ചിത്രത്തില്‍ ശങ്കര്‍, ജഗദീഷ്, സുധീര്‍ കരമന, രാശി ഖന്ന, സുരഭി ലക്ഷ്മി, അനന്യ എന്നിവരും മറ്റു പ്രമുഖ താരങ്ങളും അഭിനയിക്കുന്നു.തിരക്കഥയും,സംഭാഷണവും ഒരുക്കുന്നത് ശരത് ബാലന്‍ ആണ്.സംഗീതസംവിധാനം- ജേക്സ് ബിജോയ്.

ബോളിവുഡ് സൂപ്പര്‍ ഹിറ്റ് ചിത്രമായ അന്ധാദുന്‍ എന്ന സിനിമയുടെ റീമേക്ക് ആണ് ഭ്രമം. ശ്രീറാം രാഘവന്‍ ആണ് അന്ധാദുന്‍ സംവിധാനം ചെയ്യ്തത്.ആയുഷ്മാന്‍ ഖുറാന ,തബു,രാധിക ആപ്തെ എന്നിവരായിരുന്നു ചിത്രത്തില്‍ കേന്ദ്ര കഥാപാത്രങ്ങളായി എത്തിയത്.ആയുഷ്മാന്‍ ഖുറാന അവതരിപ്പിച്ച നായക കഥാപാത്രമായി പൃഥ്വിരാജ് ആണ് മലയാളത്തില്‍ വേഷമിടുക,തബു അവതിരിപ്പിച്ച കഥാപാത്രമായി മംമ്ത മോഹന്‍ ദാസും,രാധിക ആപ്തെയുടെ കഥാപാത്രമായി റാഷി ഖന്നയുമാണ് മലയാളത്തില്‍ എത്തുന്നത്.

പൃഥ്വിരാജ് നായകനായെത്തിയെ കുരുതിയാണ് അടുത്തിടെ പുറത്തിറങ്ങിയ പൃഥ്വിരാജ് ചിത്രം. പൃഥ്വിരാജ് സുകുമാരജ് റോഷന്‍ മാത്യു എന്നിവരാണ് കുരുതിയില്‍ കേന്ദ്രകഥാപാത്രങ്ങളായി എത്തിയത്.ആമസോണ്‍ പ്രൈമില്‍ റിലീസായി തന്നെയായിരുന്നു കുരുതിയുമെത്തിയത്.പൊളിറ്റിക്കല്‍ ത്രില്ലറായി ഒരുക്കിയ ചിത്രത്തില്‍ മുരളി ഗോപി, ഷൈന്‍ ടോം ചാക്കോ, ശ്രിന്ദ,മണികണ്ഠന്‍ ആചാരി, നസ്ലന്‍, സാഗര്‍ സൂര്യ, നവാസ് വള്ളിക്കുന്ന് തുടങ്ങിയവരും അഭിനയിച്ചിട്ടുണ്ട്. റഫീഖ് അഹമ്മദാണ് ഗാനരചന. ജേക്സ് ബിജോയ് സംഗീത സംവിധാനം. സുപ്രിയാ മേനോനാണ് നിര്‍മ്മാതാവ്.