ലാല്‍ജോസിന്റെ മകളുടെ വിവാഹത്തില്‍ ദിലീപും മകള്‍ മീനാക്ഷിയും

സംവിധായകന്‍ ലാല്‍ ജോസിന്റെ മകളുടെ വിവാഹ ചടങ്ങില്‍ പങ്കെടുക്കാന്‍ നടന്‍ ദിലീപും മകള്‍ മീനാക്ഷിയും എത്തിയത് ഇപ്പോള്‍ ഏറെ വാര്‍ത്താപ്രാധാന്യം നേടുകയാണ്. ലാല്‍ ജോസിന്റെ മകള്‍ ഐറിന്‍ മേച്ചേരി തിരുവനന്തപുരം സ്വദേശി ജോഷ്വാ മാത്യുവിനെയാണ് വിവാഹം ചെയ്തത്. ഇതിന്റെ ചിത്രങ്ങള്‍ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ്.

കമലിന്റെ സഹ സംവിധായകനായി സിനിമാ ജീവിതം തുടങ്ങിയ ലാല്‍ ജോസിന്റെ ആദ്യ ചിത്രം ഒരു മറവത്തൂര്‍ കനവാണ്. ഇനി ബിജു മേനോന്‍ നായകനാവുന്ന 41 ആണ് റിലീസ് ആവാന്‍ തയ്യാറെടുക്കുന്ന ചിത്രം. ജീവ നായകനാവുന്ന തമിഴ് ചിത്രം ജിപ്‌സിയില്‍ നടനായും ലാല്‍ ജോസ് അഭിനയിക്കുന്നുണ്ട്. മൊഹബത്തിന്‍ കുഞ്ഞബ്ദുള്ളയിലും ലാല്‍ ജോസ് വേഷമിട്ടിരുന്നു.