ജാപ്പനീസിൽ റിലീസിന് ഒരുങ്ങി ലിജോ ജോസ് പെല്ലിശേരിയുടെ മലൈക്കോട്ടൈ വാലിബൻ ; ചിത്രം ജനുവരി 17 ന്

','

' ); } ?>

ജപ്പാനിൽ റിലീസിനൊരുങ്ങി ലിജോ ജോസ് പെല്ലിശേരി ഒരുക്കിയ ക്ലാസ്സിക് ചിത്രം മലൈക്കോട്ടൈ വാലിബൻ. മോഹൻലാൽ നായകനായെത്തിയ ചിത്രം ജനുവരി 17ന് പ്രദർശനത്തിനെത്തിക്കാനാണ് തീരുമാനം. തന്റെ ഫേസ്ബുക് പേജിലൂടെ ലിജോ ജോസ് തന്നെയാണ് ഈ കാര്യം വെളിപ്പെടുത്തിയിരിക്കുന്നത്. ഫാന്റസി ത്രില്ലർ ജോണറിലൊരുക്കിയ ചിത്രം കഴിഞ്ഞ വർഷം ജനുവരി 25നാണ് പുറത്തിറങ്ങിയിരുന്നത്.

മലയാള സിനിമയിൽ തന്നെ ഏറ്റവും ഹൈപ്പോടെ റിലീസ് ചെയ്ത ചിത്രങ്ങളിൽ ഒന്നായിരുന്നു ‘മലൈക്കോട്ടൈ വാലിബൻ’. റിലീസ് ചെയ്ത സിനിമ തിയേറ്ററുകളിൽ വേണ്ട രീതിയിൽ ശ്രദ്ധിക്കപ്പെട്ടില്ല. എന്നാൽ ഒടിടിയിൽ റിലീസ് ആയതിന് ശേഷം ചിത്രത്തിനെ പുകഴ്ത്തി ഒരു വിഭാഗം ആളുകൾ രംഗത്തെത്തിയിരുന്നു. ഇതൊരു ക്ലാസ്സിക് ചിത്രമാണ്, ഇറങ്ങിയ സമയം തെറ്റി പോയി, വളരെ മികച്ചതാക്കാമായിരുന്നു, എന്നിങ്ങനെ നിരവധി അഭിപ്രായങ്ങളാണ് സോഷ്യൽ മീഡിയയിൽ കാണാൻ ഇടയായത്. ചിത്രത്തിന് അമിത പ്രതീക്ഷ കൂടി പോയതാണ് മികച്ച സ്വീകാര്യത ചിത്രത്തിന് ലഭിക്കാതെ പോയതെന്ന് നിർമാതാവ് പറഞ്ഞിരുന്നു.

‘നായകൻ’, ‘ആമേൻ’ തുടങ്ങിയ ചിത്രങ്ങളിൽ ലിജോയ്ക്കൊപ്പം പ്രവർത്തിച്ചിട്ടുള്ള പി എസ് റഫീഖ് ആണ് മലൈക്കോട്ടൈ വാലിബന്റെ കഥ ഒരുക്കിയിരിക്കുന്നത്. ബംഗാളി നടി കഥ നന്ദി, സൊനാലി കുൽക്കർണി, ഹരീഷ് പേരടി, മണികണ്ഠ രാജന്, രാജീവ് പിള്ള, ഡാനിഷ് സെയ്ത്, ഹരിപ്രശാന്ത് വര്മ, സുചിത്ര നായര്, മനോജ് മോസസ് തുടങ്ങിയവര് പ്രധാന കഥാപാത്രങ്ങളായുണ്ട്.