പെല്ലിശ്ശേരി ചിത്രത്തില്‍ ഇന്ദ്രജിത്തും ചെമ്പന്‍ വിനോദും നായകന്‍മാര്‍

','

' ); } ?>

ജല്ലിക്കട്ടിനും ചുഴലിയ്ക്കും ശേഷം ലിജോ ജോസ് പെല്ലിശേരി സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രത്തില്‍ ഇന്ദ്രജിത്തും ചെമ്പന്‍ വിനോദും നായകന്‍മാരാകുന്നു. ചിത്രത്തിന്റെ പേര് ‘ഡിസ്‌കോ’ എന്നാണ് റിപ്പോര്‍ട്ടുകള്‍. അമേരിക്കയിലെ ലാസ് വേഗാസാണ് ഡിസ്‌കോയുടെ പ്രധാന ലൊക്കേഷന്‍.

ജല്ലിക്കട്ടിന് തിരക്കഥയൊരുക്കിയ എസ് ഹരീഷ് തന്നെയാണ് ഈ ചിത്രത്തിന്റെയും രചന നിര്‍വ്വഹിക്കുന്നത്. പശ്ചിമ അമേരിക്കയില്‍ വര്‍ഷം തോറും അരങ്ങേറുന്ന ബേര്‍ണിംഗ് മാന്‍ ഫെസ്റ്റിവലിന്റെ പശ്ചാത്തലത്തിലാണ് ചിത്രം ഒരുങ്ങുന്നതെന്നാണ് വിവരം. എട്ട് വര്‍ഷം മുന്‍പ് ഇന്ദ്രജിത്തിനെ നായകനാക്കി ലിജോ ജോസ് പെല്ലിശ്ശേരി പ്ലാന്‍ ചെയ്ത ചിത്രമാണ് ഡിസ്‌കോ. പല കാരണങ്ങളാലും ചിത്രം തുടങ്ങാന്‍ വൈകുകയായിരുന്നു. ഒട്ടേറെ വിദേശതാരങ്ങളും ചിത്രത്തിലുണ്ടാകും.

ജല്ലിക്കട്ടിന് ശേഷം ലിജോ ജോസ് സംവിധാനം ചെയ്ത ചുഴലി എന്ന ചിത്രത്തിന്റെ ചിത്രീകരണം പൂര്‍ത്തിയായിക്കഴിഞ്ഞു. ജോജു ജോര്‍ജും ചെമ്പന്‍ വിനോദും സൗബിന്‍ ഷാഹിറും ദിലീഷ് പോത്തനും വിനയ് ഫോര്‍ട്ടുമാണ് ചിത്രത്തില്‍ പ്രധാനവേഷത്തിലെത്തുന്നത്.