‘മൗനമാണ് ഏറ്റവും ശക്തമായ മറുപടി, മഞ്ജു ജീവിതം ആഘോഷിക്കട്ടെ’; വൈറലായി ഫേസ്ബുക് കുറിപ്പ്

','

' ); } ?>

മഞ്ജു വാര്യർ തടവിലാണെന്ന തരത്തിലുള്ള സംവിധായകൻ സനൽ കുമാർ ശശിധരന്റെ ആരോപണങ്ങൾക്കും വിവാദങ്ങൾക്കും തന്റെ പ്രവൃത്തികളിലൂടെയും വിജയങ്ങളിലൂടെയും തക്കതായ മറുപടി നൽകി താരം. അനാവശ്യ വിവാദങ്ങളോടും അടിസ്ഥാനരഹിതമായ പ്രചാരണങ്ങളോടും പൂർണ്ണമായി മൗനം പാലിക്കുന്ന മഞ്ജു വാര്യർ, സ്വന്തം ജീവിതംകൊണ്ട് അത്തരം വിമർശനങ്ങൾക്കൊക്കെ ചുട്ട മറുപടിയാണ് നൽകുന്നതെന്ന് ചൂണ്ടിക്കാട്ടി സോഷ്യൽ മീഡിയയിൽ വൈറലായ ഒരു കുറിപ്പാണ് ഇപ്പോൾ ചർച്ചയാകുന്നത്. അനു ചന്ദ്ര എന്ന ഫേസ്ബുക്ക് ഉപയോക്താവാണ് ഈ കുറിപ്പ് പങ്കുവെച്ചിരിക്കുന്നത്.

ചാനലുകൾ തോറും കയറിയിറങ്ങി മഞ്ജു വാര്യരുടെ ജീവൻ അപകടത്തിലാണെന്നും അവർ ആരുടെയോ തടവിലാണെന്നും ഒരാൾ നിരന്തരം പ്രസംഗിക്കുന്നുണ്ടെങ്കിലും, മലയാളികൾ അതൊരു തമാശയായി മാത്രമാണ് കാണുന്നതെന്ന് കുറിപ്പിൽ വ്യക്തമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ മഞ്ജു തന്റെ ജീവിതം പൂർണ്ണ സ്വാതന്ത്ര്യത്തോടെയും സന്തോഷത്തോടെയും ആഘോഷിക്കുന്നത് ആരാധകർ നേരിട്ട് കാണുന്നുണ്ടെന്നും ഇതിൽ ചൂണ്ടിക്കാണിക്കുന്നു.

കഴിഞ്ഞ ദിവസമായിരുന്നു മഞ്ജു വാര്യരുടെ നാൽപ്പത്തിയെട്ടാം പിറന്നാൾ. പിറന്നാളിന് മുന്നോടിയായി കാൽമുട്ടിനേറ്റ പരിക്കിന് ശേഷം നടി മലയാറ്റൂർ മല കയറിയത് വലിയ തോതിൽ ശ്രദ്ധ നേടിയിരുന്നു. ചെറിയ ഭയത്തോടെ തുടങ്ങിയ ആ യാത്ര തന്റെ ജീവിതത്തിലെ ഏറ്റവും സുരക്ഷിതവും അവിസ്മരണീയവുമായ അനുഭവമായി മാറിയെന്നാണ് മലയാറ്റൂർ ദൃശ്യങ്ങൾ പങ്കുവെച്ചുകൊണ്ട് താരം കുറിച്ചത്. പ്രായത്തെയും പരിമിതികളെയും നിസ്സാരവൽക്കരിച്ച് സന്തോഷത്തോടെ മുന്നോട്ടുപോകുന്ന മഞ്ജുവിന്റെ ശൈലിയാണ് തന്നെ ഏറെ ആകർഷിക്കുന്നതെന്നും കുറിപ്പിൽ പറയുന്നു.

അതേസമയം, മഞ്ജു വാര്യരുടെ പിറന്നാളിന് സിനിമാലോകത്തുനിന്നും നിരവധി പേരാണ് ആശംസകളുമായി എത്തിയത്. നടിയുടെ അടുത്ത സുഹൃത്തായ രമേഷ് പിഷാരടിയുടെ പിറന്നാൾ ആശംസയും ആരാധകരുടെ ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. “ഇന്നലെ ഐഫോണിന് ഒരു അപ്‌ഡേറ്റ് വന്നു. ഇന്ന് മഞ്ജു വാര്യർക്കും. എല്ലാ കൊല്ലവും വരുന്ന ചെറിയ ചെറിയ അപ്‌ഡേറ്റുകൾ മാത്രം, ക്വാളിറ്റിക്ക് മാത്രം ഒരു മാറ്റവുമില്ല” എന്ന രമേഷ് പിഷാരടിയുടെ രസകരമായ കുറിപ്പ് വലിയ രീതിയിലാണ് സമൂഹമാധ്യമങ്ങളിൽ സ്വീകരിക്കപ്പെട്ടത്.

ചിലപ്പോഴൊക്കെ മൗനമാണ് ഏറ്റവും ശക്തമായ മറുപടിയെന്നും, അതിനേക്കാളേറെ താൻ നയിക്കുന്ന ജീവിതരീതിയാണ് വിമർശകർക്ക് നൽകുന്ന ഏറ്റവും വലിയ മറുപടിയെന്നും തെളിയിക്കുകയാണ് മഞ്ജു വാര്യർ. ആരൊക്കെ എന്തൊക്കെ വിവാദങ്ങൾ ഉണ്ടാക്കിയാലും തന്റെ കരിയറിലും ജീവിതത്തിലും പുതിയ ഉയരങ്ങൾ കീഴടക്കി മുന്നേറുകയാണ് മലയാളികളുടെ പ്രിയ നടി.

ഫേസ്ബുക് കുറിപ്പിന്റെ പൂർണ രൂപം;

മഞ്ജു വാര്യർ തടവിലാണെന്നും മഞ്ജു വാര്യരുടെ ജീവൻ അപകടത്തിലാണെന്നുമൊക്കെ ഒരാൾ ചാനൽ തോറും കയറി നടന്ന് പ്രസംഗിക്കുന്നുണ്ട്. കേൾക്കുന്നവരിൽ തൊണ്ണൂറ്റിയൊമ്പത് ശതമാനം ആളുകൾക്കും അതൊരു തമാശയാണ്. കാരണം മഞ്ജു വാര്യർ അവരുടെ ജീവിതം ആഘോഷിക്കുന്നതൊക്കെ നമ്മൾ ഇങ്ങനെ സോഷ്യൽ മീഡിയ വഴി കണ്ടുകൊണ്ടിരിക്കുകയല്ലേ.

കഴിഞ്ഞ മാസമാണെങ്കിൽ പുള്ളിക്കാരി മലയാറ്റൂർ മല കയറുന്ന വീഡിയോയും പുറത്ത് വരുന്നു. അതും നാൽപ്പത്തിയെട്ടിന്റെ നിറവിൽ. സ്വതന്ത്രമായി സന്തോഷത്തോടെ ആത്മവിശ്വാസത്തോടെ. എനിക്ക് ആണെങ്കിൽ മഞ്ജുവിനെ പല കാരണങ്ങൾ കൊണ്ടും ഒട്ടേറെ ഇഷ്ടവുമാണ് ബഹുമാനവുമാണ്. ഒന്നാമത്തേത് അനാവശ്യ വിവാദങ്ങളോടുള്ള അവരുടെ സമീപനമാണ്.

ചിലപ്പോൾ മൗനമാണ് ഏറ്റവും ശക്തമായ മറുപടി എന്നാണല്ലോ. മഞ്ജുവിന്റെ രീതിയും അതാണ്. ആരോപണങ്ങളെ അർഹിക്കുന്ന അവഗണയോടെ തള്ളി കളയും. അത് എനിക്ക് ഇഷ്ടമാണ്. പിന്നെയുള്ളത് അവരുടെ സിംപ്ലിസിറ്റി. അതായത് ഇത്രയേറെ ശ്രദ്ധയും പ്രശസ്തിയുമൊക്കെ ഉണ്ടായിട്ടും ജീവിതത്തെ അതിന്റെ സ്വാഭാവികതയോടെ തന്നെ ആസ്വദിക്കാനുള്ള അവരുടെ മനസില്ലേ… അത് തന്നെ.

എല്ലാത്തിലും അപ്പുറം അവർ പ്രായത്തെ നിസാരമാക്കി കളയുന്ന രീതി… അത് എനിക്ക് ഒത്തിരി ഇഷ്ടമാണ്. അതായത് ഈ 48നെ ജീവിതത്തിന്റെ പരിധിയാക്കാൻ തയ്യാറല്ല എന്ന മനോഭാവമില്ലേ. അത് തന്നെ. ചിലപ്പോൾ മൗനമാണ് ഏറ്റവും ശക്തമായ മറുപടി. ചിലപ്പോൾ നിങ്ങൾ ജീവിതം നയിക്കുന്ന രീതിയാണ് ഏറ്റവും ശക്തമായ മറുപടി. അതുകൊണ്ട് തന്നെ ആരൊക്കെ എന്തൊക്കെ പറഞ്ഞാലും മഞ്ജു അവരുടെ ജീവിതം ആഘോഷിക്കട്ടെ എന്നായിരുന്നു കുറിപ്പ്.

കഴിഞ്ഞ ദിവസമായിരുന്നു മഞ്ജു വാര്യരുടെ നാൽപ്പത്തിയെട്ടാം പിറന്നാൾ. സുഹൃത്തുക്കൾക്കും കുടുംബത്തിനും ഒപ്പമാണ് നടി ഇത്തവണയും പിറന്നാൾ ആഘോഷിച്ചത്. ആരാധകരും സിനിമാ മേഖലയിൽ നിന്നുള്ള സുഹൃത്തുക്കളുമെല്ലാം നടിക്ക് പിറന്നാൾ ആശംസിച്ച് എത്തിയിരുന്നു. പിറന്നാളിന് മുന്നോടിയായി നടി മലയാറ്റൂർ മല കയറാൻ എത്തിയിരുന്നു. ചെറിയൊരു ബൈക്ക് അപകടത്തെ തുടർന്ന് കാൽമുട്ടിനേറ്റ പരിക്ക് ഭേദമായി വരുന്ന സമയത്താണ് മനോഹരമായ മലയാറ്റൂർ മല കയറാൻ തുടങ്ങിയത്.

അതിനാൽ തന്നെ ചെറിയൊരു ഭയമുണ്ടായിരുന്നു. എന്നാൽ ഇതുവരെയുള്ളതിൽ വെച്ച് ഏറ്റവും സുരക്ഷിതവും അവിസ്മരണീയവുമായ ഒരു അനുഭവമായി അത് മാറി എന്നാണ് മലയാറ്റൂർ മല കയറിയശേഷം മഞ്ജു ചിത്രങ്ങൾ പങ്കിട്ട് ഒപ്പം കുറിച്ചത്. പ്രായം കൂടുംതോറും ഊർജ്ജവും സൗന്ദര്യവും കൂടുന്ന മലയാളത്തിന്റെ സ്വന്തം അഭിനേത്രിയാണ് മഞ്ജു വാര്യർ.

ഇന്നലെ ഐഫോണിന് ഒരു അപ്‌ഡേറ്റ് വന്നു. ഇന്ന് മഞ്ജു വാര്യർക്കും. എല്ലാ കൊല്ലവും വരുന്ന ചെറിയ ചെറിയ അപ്‌ഡേറ്റുകൾ മാത്രം ക്വാളിറ്റിക്ക് മാത്രം ഒരു മാറ്റവുമില്ല എന്നാണ് നടിയുടെ പ്രിയ സുഹൃത്ത് രമേഷ് പിഷാരടി മഞ്ജുവിന് പിറന്നാൾ ആശംസിച്ച് കുറിച്ചത്.