മദ്യവും സിഗരറ്റും, ഞെട്ടിച്ച് ലെന

','

' ); } ?>

നവാഗതനായ ലെനിന്‍ ബാലകൃഷ്ണന്‍ സംവിധാനം ചെയ്യുന്ന ആര്‍ട്ടിക്കിള്‍ 21 എന്ന ചിത്രത്തില്‍ അമ്പരപ്പിക്കുന്ന മേക്കോവറില്‍ നടി ലെന. ചിത്രത്തിന്റെ ആദ്യ പോസ്റ്റര്‍ പുറത്തിറങ്ങിയിരിക്കുകയാണ്. സിഗരറ്റ് പുകച്ചുകൊണ്ട് ഗ്ലാസിലേക്ക് മദ്യം പകരുന്നതും, മുറുക്കി കറപിടിച്ച പല്ലുമായി നില്‍ക്കുന്ന ലെനയേയും പോസ്റ്ററില്‍ കാണാം. ജോജു ജോര്‍ജ്ജ്, അജു വര്‍ഗ്ഗീസ്, ബിനീഷ് കോടിയേരി, മാസ്റ്റര്‍ ലെസ്വിന്‍, മാസ്റ്റര്‍ നന്ദന്‍ രാജേഷ് എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന താരങ്ങള്‍.

ഛായാഗ്രഹണം അഷ്‌കറും ഗോപിസുന്ദര്‍ സംഗീതവും പശ്ചാത്തല സംഗീതവും നിര്‍വ്വഹിക്കുന്നു. എഡിറ്റിംഗ് സന്ദീപ് നന്ദകുമാറും സൗണ്ട് ഡിസൈന്‍ രംഗനാഥ് രവിയും കൈകാര്യം ചെയ്യുന്നു. വാക്ക് വിത്ത് സിനിമ പ്രസന്‍സിന്റെ ബാനറില്‍ ജോസഫ് ധനൂപും പ്രസീനയുമാണ് ചിത്രം നിര്‍മ്മിക്കുന്നത്.