ഗാര്‍ഡിയന്‍സ് ഓഫ് ദ ഗാലക്സി, ജുറാസിക് പാര്‍ക്ക് എന്നീ ചിത്രങ്ങളിലൂടെ പ്രശസ്തനായ ഹോളിവുഡ് നടന്, ക്രിസ് പ്രാറ്റ് ശബ്ദം നല്കുന്ന ആനിമേഷന്‍ ചിത്രം ലെഗോ മൂവിയുടെ ട്രെയ്ലര് പുറത്തിറങ്ങി. രണ്ടാം ഭാഗമായ ചിത്രത്തില്‍ ക്രിസ് പാറ്റ് രണ്ടു കഥാപാത്രങ്ങള്‍ക്ക് ശബ്ദം നല്കുന്നു. ചിത്രത്തിന്റെ ട്രെയ്ലര് താരം തന്റെ ഫെയ്സ്ബുക്ക് പേജിലൂടെ ആരാധകര്‍ക്കായ് പങ്കുവെച്ചു. ട്രെയ്ലര് ഇതിനോടകം 10 മില്ല്യണ്‍ പേര് കണ്ട് കഴിഞ്ഞു.
2014 ല്‍ പുറത്തിറങ്ങിയ ചിത്രത്തിന്റെ ആദ്യ ഭാഗം വളരെ ശ്രദ്ധേയമായിരുന്നു. കമ്പ്യൂട്ടര്‍ ആനിമേഷന്‍ വിഭാഗത്തില്‍ പെടുന്ന ചിത്രത്തിന്റെ ദൃശ്യങ്ങളിലെല്ലാം തന്നെ ഉപയോഗിച്ചിരിക്കുന്നത് കുട്ടികള്‍ കളിക്കാന്‍ ഉപയോഗിക്കുന്ന ബില്‍ഡിങ്ങ് ബ്ലോക്ക്സ് ആണ്.
താര സാന്നിധ്യമാണ് ചിത്രത്തിന്റെ മറ്റൊരു പ്രത്യേകത. ആദ്യ ചിത്രത്തില്‍ ഗോള്‍ഡന്‍
ഗ്ലോബ് അവാര്‍ഡ് ജേതാവ് മോര്ഗന് ഫ്രീമാന്‍, ലയം നീസണ്‍, വില്‍ ഫെറല്‍ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതിരിപ്പിക്കുന്നത്. പുതിയ ചിത്രത്തില്‍ ചാനിങ്ങ് ടാറ്റം, മാര്‍ഗോട്ട് റോബീ, ജോണാ ഹില്‍ എന്നിവര്‍ പുതിയ കഥാപാത്രങ്ങള്‍ക്ക് ശബ്ദം നല്കുന്നു. മൈക്ക് മിഷേല്‍ സംവിധാനം ചെയ്യുന്ന ചിത്രം നിര്‍മ്മിക്കുന്നത് വാര്‍ണര്‍ ബ്രോസ് കമ്പനിയുടെ വിഭാഗമായ വാര്‍ണര്‍ ആനിമേഷന്‍ ഗ്രൂപ്പാണ്. 2019 ഫെബ്രുവരി 9ന് പുറത്തിറങ്ങുന്ന ചിത്രത്തിന്റെ ഇന്ത്യയിലെ റിലീസ് ഡെയ്റ്റ് പ്രഖ്യാപിച്ചിട്ടില്ല.
ചിത്രത്തിന്റെ ട്രെയ്ലര് കാണാം..