കൊച്ചി നഗരത്തില്‍ പനമ്പിള്ളി നഗറില്‍ സ്ഥിതി ചെയ്യുന്ന നടിയുടെ ബ്യൂട്ടിപാര്‍ലറിലിന് നേരെയാണ് വെടിവയ്പുണ്ടായത്. വൈകിട്ട് മൂന്നരയ്ക്കു ബൈക്കിലെത്തിയ രണ്ടുപേരാണു വെടിവച്ചത്. ബ്യൂട്ടിപാര്‍ലര്‍ ഉടമയ്ക്കു പണം ആവശ്യപ്പെട്ടു പലതവണ ഫോണില്‍ ഭീക്ഷണി സന്ദേശം ലഭിച്ചിരുന്നു. മുംബൈ അധോലോക നേതാവ് രവി പൂജാരയുടെ പേരിലായിരുന്നു കോളുകള്‍. 25 കോടി രൂപയാണ് ഇവര്‍ ആവശ്യപ്പെട്ടത്. എന്നാല്‍ പണം നല്‍കാന്‍ ഉടമ തയാറായില്ല. തുടര്‍ന്ന് പൊലീസില്‍ പരാതി നല്‍കി. ഇതിന്റെ വൈരാഗ്യം തീര്‍ക്കാനാണ് അക്രമികള്‍ വെടിവയ്പ് നടത്തിയതെന്നു കരുതുന്നു. വെടിവയ്പിനു ശേഷം ഇവര്‍ രക്ഷപ്പെട്ടു. സംഭവസ്ഥലത്തുനിന്നും മുംബൈ അധോലോകവുമായി ബദ്ധങ്ങള്‍ സൂചിപ്പിക്കുന്ന തെളുവുകളും പോലീസിന് ലഭിച്ചിട്ടുണ്ട്.
മലയാളത്തില്‍ റെഡ് ചില്ലീസ്, ഹസ്ബന്റ്സ് ഇന്‍ ഗോവ, കോബ്ര തുടങ്ങിയ സിനിമകളിലൂടെ അഭിനയ രംഗത്തെത്തിയ നടി ലീന മരിയ പോളിന്റേതാണു സ്ഥാപനം. ചെന്നൈ കനറ ബാങ്കില്‍ നിന്നു 19 കോടി രൂപ തട്ടിയെടുത്ത കേസിലെ പ്രതിയാണ് ഇവര്‍. ബാങ്കുവായ്പ എടുത്ത് തട്ടിപ്പ് നടത്തിയതിനു ചെന്നൈയിലെ എഗ്മോറില്‍ ഇവരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. ആഡംബര ജീവിതം നയിച്ചിരുന്ന ഇവര്‍ക്കു ബിഎംഡബ്ല്യു, ലാന്‍ഡ്ക്രൂയിസര്‍, ഓഡി, നിസാന്‍ തുടങ്ങി 9 ആഡംബര വാഹനങ്ങളാണ് അന്ന് പൊലീസ് പിടിച്ചെടുത്തത്. നടിയുടെ അധോലോകവുമായ ബദ്ധങ്ങളെക്കുറിച്ചും പോലീസ് അന്വോഷണം നടക്കുന്നുണ്ട്.