ഫ്രൈഡേ ഫിലിംഹൗസും, കെ.ആര്‍.ജി.സ്റ്റുഡിയോയും നിര്‍മ്മാണത്തിനും വിതരണത്തിനുമായി കൂട്ടായ സഹകരണം ആരംഭിക്കുന്നു

മലയാള സിനിമയില്‍ വിജയകരമായ ട്രാക് റെക്കാര്‍ഡ് ഉള്ളപ്രശസ്തമായ ഫൈഡേ ഫിലിംഹൗസും കന്നഡ സിനിമയിലെ പ്രശസ്തമായ കെ.ആര്‍.ജി.സ്റ്റുഡിയോയും ചേര്‍ന്ന് മൂന്നു സിനിമകള്‍ നിര്‍മ്മിക്കാനൊരുങ്ങുന്നു.ഈ പുതിയ സംരംഭത്തിലൂടെ രണ്ടു പ്രൊഡക്ഷന്‍ ഹൗസിന്റേയും തങ്ങളുടെ സിനിമ വൈദഗ്ദ്യം ഒരുമിച്ചു കൊണ്ടുവരികയും മലയാളത്തിലും മറ്റു ഭാഷകളിലും ഇന്ത്യയിലും പുറത്തുമുള്ള പ്രേക്ഷകരെ ലക്ഷ്യം വച്ചുള്ള വാണിജ്യ സിനിമകള്‍ നിര്‍മ്മിക്കുകയും വിതരണം ചെയ്യുകയും,രണ്ടു നിര്‍മ്മാണ സ്ഥാപനങ്ങളും കേരളത്തിലും കര്‍ണ്ണാടകത്തിലും സിനിമ വിതരണത്തില്‍ ഇരു കമ്പനികളുടേയും വൈദഗ്ദ്യം പ്രയോജനപ്പെടുത്തുകയും ചെയ്യുകയാണ് ഈ കൂട്ടായ സംരംഭത്തിലൂടെ ലക്ഷ്യ മിടുന്നത്.

ഇരു കമ്പനികളുടേയും സാരഥികളായ വിജയ് ബാബുവും, കാര്‍ത്തിക് ഗൗഡയും ചേര്‍ന്ന് കൊച്ചിയില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തിലൂടെയാണ് ഇക്കാര്യം അറിയിച്ചത്.കഴിഞ്ഞ പത്തു വര്‍ഷങ്ങള്‍ കൊണ്ട് ഇരുപതിലധികം ആകര്‍ഷകമായ ചിത്രങ്ങളാണ് ഫ്രൈഡേ ഫിലിംഹൗസ് മലയാളത്തില്‍ നിര്‍മ്മിച്ചത്.ആട് ഒന്നും രണ്ടും ഭാഗങ്ങള്‍ അങ്കമാലി ഡയറീസ് എന്നീ ബ്ലോഗ് ബസ്റ്റര്‍ ചിത്രങ്ങള്‍ ഈ പ്രൊഡക്ഷന്‍ ഹൗസിനെ മലയാളത്തിലെ മികച്ച നിര്‍മ്മാണ സ്ഥാപനമാക്കി മാറ്റി.ഓ.ടി.ടി.രംൗത്തും വിപ്ലവകരമായ മാറ്റങ്ങള്‍ക്ക് തുടക്കം കുറിച്ചത് ഫ്രൈഡേ ഫിലിംഹൗസ് നിര്‍മ്മിച്ച സൂഫിയും സുജാതയും ‘ഹോം എന്നീ സിനിമകളിലൂടെയാണ്.രണ്ടായിരത്തി പതിനേഴിലാണ് കെ.ആര്‍.ജി സ്റ്റുഡിയോ വിതരണ ബിസിനസ്സ് ആരംഭിക്കുന്നത്. നൂറിലധികം ചിത്രങ്ങള്‍ കര്‍ണ്ണാടകയില്‍ വിതരണം ചെയ്യുകയും ചെയ്തു. രണ്ടായിരത്തി ഇരുപതു മുതല്‍ നിര്‍മ്മാണ രംഗത്തേക്കും കടന്നു.

രോഹിത് പടകി സംവിധാനം ചെയ്ത് ധനഞ്ജയ് നായകനായ രത്‌നന്‍ പ്രപഞ്ച എന്ന ചിത്രത്തിലൂടെ ഈ നിര്‍മ്മാണ സ്ഥാപനം ഏറെ പ്രശസ്തി നേടി. പ്രൈം വീഡിയോ നേരിട്ടു വിതരണം നടത്തിയ ഈ ചിത്രം വന്‍ പ്രേക്ഷക പ്രശംസ നേടി.രണ്ടായിരത്തി ഇരുപത്തിമൂന്നില്‍ പുറത്തിറക്കിയ ഗുരുദേവ് ഹൊയ്‌സാല എന്ന ചിത്രവും വിജയകരമായിരുന്നു.

ഈ കു ട്ടുകെട്ടിന്റെ അടിസ്ഥാനപരമായ ലക്ഷ്യമെന്നത് പ്രേക്ഷകര്‍ക്ക് ഇഷ്ടപ്പെട്ട ന്ന എല്ലാ തരത്തിലുള്ള ഉള്ളടക്ക മടങ്ങിയ കഥകള്‍ തെരഞ്ഞെടുത്ത് സിനിമകള്‍ നിര്‍മ്മിക്കുകയെന്നതാണ്.നാലു ദക്ഷിണേന്ത്യന്‍ ഭാഷകളില്‍ നിന്നും പരിചയസമ്പന്നരായ കഥാകൃത്തുക്കളുമായി സഹകരിച്ച് വളര്‍ന്നു വരുന്ന പ്രതിഭകളെ പ്രോത്സാഹിപ്പിക്കുകയെന്നതാണു.ഈ കൂട്ടുകെട്ടില്‍ ആദ്യ സംരംഭം എന്ന നിലയില്‍ മൂന്നു ചിത്രങ്ങള്‍ നിര്‍മ്മിക്കാനാണ് തീരുമാനമായിരിക്കുന്നതെന്ന് വിജയ് ബാബു പറഞ്ഞു.

ഇതില്‍ ആദ്യ ചിത്രമായ പടക്കളം സംവിധാനം ചെയ്യുന്നത് നവാഗതനായ മനു സ്വരാജ് ആണ്.ബാംഗ്‌ളൂര്‍ കേന്ദ്രമാക്കി നിരവധി ഷോര്‍ട്ട് ഫിലിമുകള്‍ ഒരുക്കിപ്പോരുന്ന യുവപ്രതിഭയാണ് മനു സ്വരാജ് -കഴിഞ്ഞ എട്ടുവര്‍ഷമായി സഹസംവിധായകനായി പ്രവര്‍ത്തിച്ചു പോരുന്ന മനു, ജസ്റ്റിന്‍ മാത്യു, ബേസില്‍ ബോസഫ് എന്നിവര്‍ക്കൊപ്പം പ്രവര്‍ത്തിച്ചിട്ടുണ്ട്. കുഞ്ഞിരാമായണം, മിന്നല്‍ മുരളി എന്നീ ചിത്രങ്ങളില്‍ ബേസിലിനോടൊപ്പം പ്രവര്‍ത്തിച്ചിട്ടുണ്ട്.