പട്ട ശിശുപാലനായി ലാല്‍

സണ്ണി വെയ്ന്‍ മുഖ്യകഥാപാത്രമായെത്തുന്ന ചിത്രം ഫ്രഞ്ച് വിപ്ലവത്തിന്റെ പുതിയ പോസ്റ്റര്‍ പുറത്തുവിട്ടു. ലാലിന്റെ കഥാപാത്രത്തിന്റെ പോസ്റ്റര്‍ ആണ് പുറത്തുവിട്ടത്. പട്ട ശിശുപാലന്‍ എന്ന കഥാപാത്രത്തെയാണ് ലാല്‍ അവതരിപ്പിക്കുന്നത്. സണ്ണി വെയിനെ കൂടാതെ ലാല്‍, ചെമ്പന്‍ വിനോദ്, നവാസ് വള്ളിക്കുന്ന്, ശശി കലിംഗ, നോബി, അരിസ്‌റ്റോ സുരേഷ്, പോളി വില്‍സണ്‍, ആര്യ സലീം, ഉണ്ണിമായ തുടങ്ങിയ താരങ്ങളും ചിത്രത്തില്‍ അണി നിരക്കുന്നുണ്ട്.

നവാഗത സംവിധായകന്‍ മജുവാണ് ഫ്രഞ്ച് വിപ്ലവം സംവിധാനം ചെയ്തിരിക്കുന്നത്.പ്രശാന്ത് പിള്ളയാണ് ചിത്രത്തിന്റെ സംഗീതം നിര്‍വ്വഹിച്ചിരിക്കുന്നത്. ഷെജീര്‍ ഷാ, അന്‍വര്‍ അലി, ഷജീര്‍ ജലീല്‍ എന്നിവരുടെ തിരക്കഥയില്‍ പാപ്പിനുവാണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വഹിക്കുന്നത്. അബ്ബാ ക്രിയേഷന്‍സിന്റെ ബാനറില്‍ ജാഫര്‍ ഖാന്‍ ഷജീര്‍ ജലീല്‍ എന്നിവരാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്.