മുരളി ഗോപി എഴുതുന്ന എല്ലാ കഥാപാത്രങ്ങളെ പോലെയും സയീദിനും ഒരു പാസ്റ്റുണ്ട്. അയാളുടെ ഒരു കഥ, അയാളുടേതായിരുന്ന ഒരു ലോകം. ആ കഥ എന്താണെന്നും ആ ലോകം എന്തായിരുന്നെന്നും ആ ലോകത്തിലേക്ക് എങ്ങനെയാണ് ഖുറേഷി അബ്റാം കടന്ന് വന്നതെന്നും നിങ്ങള്‍ എമ്പുരാനിലൂടെ മനസിലാക്കും
എമ്പുരാനിലെ കഥാപാത്രങ്ങളെ പരിചയപ്പെടുത്തിക്കൊണ്ടിരിക്കുകയാണ് അണിയറപ്രവര്‍ത്തകര്‍. പൃഥ്വിരാജ് അവതരിപ്പിക്കുന്ന കഥപാത്രമായ സായിദ് മസൂദ് എത്തിയിരിക്കുകയാണ്.
‘ഗോള്‍ഡ് ആന്‍ഡ് ഡയമണ്ട് ട്രേഡ് കണ്‍ട്രോള്‍ ചെയ്യുന്ന ഇന്‍ഫേമസ് നെക്‌സസ് ആയ ഖുറേഷി അബ്റാം എന്ന നെക്‌സസിന്റെ ഹിറ്റ് ഫോഴ്‌സ് നയിക്കുന്ന കമാന്‍ഡോ ആയിട്ടാണ് നിങ്ങള്‍ ഒന്നാം ഭാഗത്തില്‍ സയീദിനെ പരിചയപ്പെട്ടത്. എന്നാല്‍ ലൂസിഫര്‍ ഫ്രാഞ്ചൈസിലെ എല്ലാ കഥാപാത്രങ്ങളെപ്പോലെയും, മുരളി ഗോപി എഴുതുന്ന എല്ലാ കഥാപാത്രങ്ങളെ പോലെയും സയീദിനും ഒരു പാസ്റ്റുണ്ട്. അയാളുടെ ഒരു കഥ, അയാളുടേതായിരുന്ന ഒരു ലോകം. ആ കഥ എന്താണെന്നും ആ ലോകം എന്തായിരുന്നെന്നും ആ ലോകത്തിലേക്ക് എങ്ങനെയാണ് ഖുറേഷി അബ്റാം കടന്ന് വന്നതെന്നും നിങ്ങള്‍ എമ്പുരാനിലൂടെ മനസിലാക്കും’, പൃഥ്വിരാജ് പറഞ്ഞു. ഖുറേഷി അബ്രാമിനേയും സംഘത്തേയും തോല്‍പ്പിക്കാന്‍ കഴിവുളള മറ്റൊരു ശക്തി ഈ ലേകത്തുണ്ടോ എന്ന് എമ്പുരാനില്‍ കണ്ട് മനസ്സിലാക്കാം എന്നും പൃഥ്വിരാജ് പറയുന്നുണ്ട്.
2025 മാര്‍ച്ച് 27 നാണ് ലോകമെമ്പാടുമുള്ള തിയേറ്ററുകളില്‍ എമ്പുരാന്‍ എത്തുന്നത്.