പൃഥ്വിരാജ് സുകുമാരനും റോഷന്‍ മാത്യുവും കേന്ദ്രകഥാപാത്രങ്ങളായെത്തുന്ന കുരുതിയിലെ ആദ്യ ഗാനം റിലീസ് ചെയ്തു. മണ്‍കൂടില്‍ എന്ന് തുടങ്ങുന്ന ഗാനത്തിന്റെ വീഡിയോ പൃഥ്വിരാജ് ഫേസ്ബുക്കിലൂടെ പങ്കുവെച്ചു. ജേക്സ് ബിജോയ് ആണ് ചിത്രത്തിന്റെ സംഗീത സംവിധാനം. റഫീഖ് അഹമ്മദാണ് ഗാനരചന. കേശവ് വിനോദാണ് മണ്‍കൂടില്‍ എന്ന ഗാനം ആലപിച്ചിരിക്കുന്നത്. ദുഖ നിറഞ്ഞു നില്‍കുന്നതാണ് ഗാനം, മരിച്ച പേയ ആളുകളുടെ ഓര്‍മ്മയില്‍ വേദിക്കുന്ന റാഷന്‍ മാത്യു,മാമുക്കോയ,ശ്രിന്ദ,മണികണ്ഠന്‍ ആചാരി,നെസ്ലന്‍ തുടങ്ങിയവരെയാണ് ഗാനത്തില്‍ കാണുന്നത്.ആഗസ്റ്റ് 11നാണ് ചിത്രം ആമസോണ്‍ പ്രൈമിലൂടെ റിലീസ് ചെയ്യുന്നത്. ചിത്രത്തിന്റെ ട്രെയിലര്‍ കഴിഞ്ഞ ദിവസം പുറത്തിറങ്ങിയിരുന്നു. മികച്ച പ്രതികരണങ്ങളാണ് പ്രേക്ഷകരില്‍ നിന്നും ട്രെയിലറിന് ലഭിച്ചത്. വയലന്‍സിനും അതുപോലെ തന്നെ വളരെ സങ്കീര്‍ണ്ണമായ കഥാപാത്രങ്ങളും കഥയുമാണ് ചിത്രം പറയുന്നതെന്നാണ് ട്രെയിലര്‍ നല്‍കുന്ന സൂചന.സെന്‍സര്‍ ബോര്‍ഡിന്റെ യു എ സര്‍ട്ടിഫിക്കറ്റ് ചിത്രത്തിന് ലഭിച്ചത്.
പൃഥ്വിരാജ് പ്രൊഡക്ഷന്‍ ആദ്യമായി ഒറ്റക്ക് നിര്‍മ്മാണമേറ്റെടുത്ത സിനിമയുമാണ് കുരുതി. മനു വാര്യരാണ് ചിത്രം സംവിധാനം ചെയ്യുന്നത്. കൊല്ലും എന്ന വാക്ക്, കാക്കും എന്ന പ്രതിജ്ഞ എന്ന ടാഗ്ലൈനോട് കൂടിയാണ് സിനിമ എത്തുന്നത്. സിനിമയുടെ ഫോട്ടോകള്‍ നേരത്തെ പുറത്തുവിട്ടിരുന്നു. അഭിനന്ദന്‍ രാമാനുജമാണ് ക്യാമറ. പൊളിറ്റിക്കല്‍ ത്രില്ലറാണ് ചിത്രം.മുരളി ഗോപി, ഷൈന്‍ ടോം ചാക്കോ, ശ്രിന്ദ,മണികണ്ഠന്‍ ആചാരി, നെസ്ലന്‍, സാഗര്‍ സൂര്യ, നവാസ് വള്ളിക്കുന്ന് തുടങ്ങിയവരും ചിത്രത്തിലുണ്ട്. റഫീക്ക് അഹമ്മദാണ് ഗാനരചന. ജേക്സ് ബിജോയ് സംഗീത സംവിധാനം. സുപ്രിയാ മേനോനാണ് നിര്‍മ്മാതാവ്.
പൃഥ്വിരാജ് നായകനായെത്തിയ കോള്‍ഡ് കേസാണ് അടുത്തിടെ പുറത്തിറങ്ങിയ പൃഥ്വിരാജ് ചിത്രം. ആമസോണ്‍ പ്രൈമിലൂടെയാണ് ചിത്രം റിലീസ് ചെയ്തത്.പൃഥ്വിരാജ് സുകുമാരനും അദിതി ബാലനും പ്രധാന വേഷത്തിലെത്തുന്ന ഇന്‍വെസ്റ്റിഗേറ്റിവ് ഹൊറര്‍ ത്രില്ലര്‍ ‘കോള്‍ഡ് കേസ്’ . ഛായാഗ്രാഹകനും പരസ്യചിത്ര സംവിധായകനുമായ തനു ബാലക്കിന്റെ ആദ്യ ഫീച്ചര്‍ ഫിലിം സംവിധാനമാണ് കോള്‍ഡ് കേസ്. ദുരൂഹമായ നരഹത്യ കേസ് അന്വേഷിക്കാനെത്തുന്ന പോലീസ് ഉദ്യോഗസ്ഥനായ എ സി പി സത്യജിത് ആയാണ് ചിത്രത്തില്‍ പൃഥ്വി എത്തുന്നത്. അന്വേഷണാത്മക പത്രപ്രവര്‍ത്തകയായ മേധ എന്ന കഥാപാത്രമായാണ് അദിതി എത്തുന്നത്. ദൃശ്യം 2, ജോജി എന്നിവയ്ക്കുശേഷം മലയാളത്തില്‍ നിന്ന് മറ്റൊരു ഡയറക്റ്റ് ഒടിടി റിലീസ് കൂടിയാണ് ‘കോള്‍ഡ് കേസ്’.