‘കുറുപ്പി’ന് ശേഷം ‘അലക്‌സാണ്ടര്‍’ എത്തുന്നു

','

' ); } ?>

അലക്‌സാണ്ടറിന്റെ കഥയുമായി കുറുപ്പ് രണ്ടാം ഭാഗം എത്തുന്നു എന്ന് സൂചന.ചിത്രത്തിന്റെ മോഷന്‍ പോസ്റ്റര്‍ ദുല്‍ഖര്‍ തന്റെ സോഷ്യല്‍ മീഡിയയിലൂടെ പുറത്തുവിട്ടു. കൊവിഡ് രണ്ടാംതരംഗത്തിനു ശേഷം തുറന്ന തിയേറ്ററുകള്‍ തുറന്നപ്പോള്‍ തിയേറ്ററുകളില്‍ ആവേശമായി മാറിയ ചിത്രമായിരുന്നു കുറുപ്പ്. റിലീസ് ചെയ്ത് ആദ്യ രണ്ടാഴ്ച കൊണ്ട് ആഗോള തലത്തില്‍ ചിത്രം 75 കോടി ഗ്രോസ് നേടിയത്.

സംസ്ഥാനത്തെ കുപ്രസിദ്ധ പിടികിട്ടാപ്പുള്ളി സുകുമാരക്കുറുപ്പിന്റെ ജീവിതത്തെ ആസ്പദമാക്കി ഒരുക്കിയ ചിത്രമായിരുന്നു കുറുപ്പ്. ജിതിന്‍ കെ ജോസ് കഥ ഒരുക്കിയിരിക്കുന്ന ചിത്രത്തിന്റെ തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നത് ഡാനിയേല്‍ സായൂജ് നായരും കെ എസ് അരവിന്ദും ചേര്‍ന്നാണ്. നിമിഷ് രവി ഛായാഗ്രഹണവും സുഷിന്‍ ശ്യാം സംഗീത സംവിധാനവും നിര്‍വഹിച്ചിരിക്കുന്നു.

ദുല്‍ഖര്‍ സല്‍മാന്‍ അഭിനയരംഗത്തേക്ക് കടന്നുവന്ന സെക്കന്‍ഡ് ഷോ എന്ന ചിത്രമൊരുക്കിയ ശ്രീനാഥ് രാജേന്ദ്രന്‍ ആണ് സിനിമ സംവിധാനം ചെയ്യത്. മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ ഭാഷകളിലാണ് കുറുപ്പ് പ്രേക്ഷകരിലെത്തിയത്. ദുല്‍ഖര്‍ സല്‍മാന്റെ ഉടമസ്ഥതയിലുള്ള വേ ഫാറര്‍ ഫിലിംസും എം സ്റ്റാര്‍ എന്റര്‍ടൈന്‍മെന്റ്‌സും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്.മൂത്തോന്‍ എന്ന ചിത്രത്തിലൂടെ മലയാളത്തിലേക്ക് അരങ്ങേറ്റം കുറിച്ച ശോഭിത ധുലിപാലയാണ് ചിത്രത്തിലെ നായികയായി എത്തിയത്. ഇവരെ കൂടാതെ ഇന്ദ്രജിത് സുകുമാരന്‍, സണ്ണി വെയ്ന്‍, ഷൈന്‍ ടോം ചാക്കോ, വിജയരാഘവന്‍, പി ബാലചന്ദ്രന്‍, സുരഭി ലക്ഷ്മി, ശിവജിത് പദ്മനാഭന്‍ തുടങ്ങിയവരും ചിത്രത്തില്‍ അഭിനയിച്ചിരിക്കുന്നു.

ദുല്‍ഖര്‍ സല്‍മാന്‍ നായകനായെത്തുന്ന റോഷന്‍ ആന്‍ഡ്രൂസ് ചിത്രം സല്യൂട്ട് ആണ് അണിയറയിലൊരുങ്ങുന്ന മറ്റൊരു ദുല്‍ഖര്‍ ചിത്രം.അരവിന്ദ് കരുണാകരന്‍ എന്നാണ് ചിത്രത്തില്‍ ദുല്‍ഖറിന്റെ കഥാപാത്രത്തിന്റെ പേര്. ചിത്രത്തിന്റെ ഷൂട്ട് കൊല്ലം, തിരുനനന്തപുരം, കാസര്‍കോട്, ഡല്‍ഹി എന്നിവിടങ്ങളില്‍ വെച്ചാണ് നടന്നത്. ബോളിവുഡ് താരം ഡയാന പെന്റിയാണ് ചിത്രത്തിലെ നായിക. മനോജ് കെ ജയന്‍, ലക്ഷ്മി ഗോപാല സ്വാമി, സാനിയ ഈയപ്പന്‍, ബിനു പപ്പു, അലന്‍സിയര്‍, വിജയകുമാര്‍ എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങള്‍.