ശ്രീനിവാസന്‍, വിനീത് ശ്രീനിവാസന്‍ ചിത്രം കുറുക്കന്‍ ഫസ്റ്റ് ലുക്ക്

 

നും ഷൈന്‍ ടോം ചാക്കോയുമാണ് മുഖ്യവേഷങ്ങളില്‍ എത്തുന്ന കുറുക്കന്‍ എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ടു. മുഴുനീള ഫണ്‍ ഇന്‍വസ്റ്റിഗേഷന്‍ ജോണറില്‍ അവതരിപ്പിക്കുന്ന ചിത്രമാണ് കുറുക്കന്‍. ആദ്യ പോസ്റ്റര്‍ തന്നെ ഏറെ കൗതുകം ജനിപ്പിക്കും വിധത്തിലാണ് എത്തിയിരിക്കുന്നത്. വര്‍ണ്ണചിത്രയുടെ ബാനറില്‍ മഹാ സുബൈര്‍ നിര്‍മ്മിക്കുന്ന ഈ ചിത്രം നവാഗതനായ ജയലാല്‍ ദിവാകരനാണ് സംവിധാനം ചെയ്യുന്നത്.

സുധീര്‍ കരമന, മാളവികാ മേനോന്‍, അന്‍സിബാ ഹസ്സന്‍, ഗൗരി നന്ദ, ശ്രുതി ജയന്‍, ശ്രീകാന്ത് മുരളി, അശ്വത് ലാല്‍, ജോജി, സംവിധായകന്‍ ദിലീപ് മേനോന്‍, ബാലാജി ശര്‍മ്മ, ജോണ്‍, കൃഷ്ണന്‍ നെടുമങ്ങാട്, അസീസ് നെടുമങ്ങാട്, നന്ദന്‍ ഉണ്ണി, അഞ്ജലി സത്യനാഥ് എന്നിവരാണ് മറ്റുവേഷങ്ങളില്‍.

മനോജ് റാം സിങ്ങിന്റേതാണ് തിരക്കഥ. മനു മഞ്ജിത്തിന്റെ വരികള്‍ക്ക് ഉണ്ണി ഇളയരാജാ ഈണം പകര്‍ന്നിരിക്കുന്നു. ജിബു ജേക്കബ്ബാണ് ഛായാഗ്രാഹകന്‍. എഡിറ്റിംഗ് , രഞ്ജന്‍ ഏബ്രഹാം. കലാസംവിധാനം – ജോസഫ് നെല്ലിക്കല്‍. മേക്കപ്പ് – ഷാജി പുല്‍പ്പള്ളി. കോസ്റ്റ്യൂം ഡിസൈന്‍. സുജിത് മട്ടന്നൂര്‍. ചീഫ് അസ്റ്റോസ്സിയേറ്റ് ഡയറക്ടര്‍ – അനീവ് സുകുമാര്‍. പ്രൊഡക്ഷന്‍ എക്‌സിക്കുട്ടീവ് – അബിന്‍ എടവനക്കാട്. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ – ഷെമീജ് കൊയിലാണ്ടി. പി.ആര്‍.ഓ – വാഴൂര്‍ ജോസ്. ഫോട്ടോ – പ്രേംലാല്‍ പട്ടാഴി.