ദുരൂഹതകള്‍ നിറച്ച് ‘കുറാത്ത്’

ബാബാ ഫിലിം കമ്പനിയുടെ ബാനറില്‍ ഹമദ് ബിന്‍ ബാബ നിര്‍മിച്ച്, നവാഗതനായ നിവിന്‍ ദാമോദരന്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് ‘കുറാത്ത്’. ചിത്രത്തിന്റെ ടൈറ്റില്‍ പോസ്റ്റര്‍ പുറത്തു വിട്ടിരിക്കുകയാണ് അണിയറ പ്രവര്‍ത്തകര്‍. സാധരണ പോസ്റ്റര്‍ അനൗണ്‍സ്‌മെന്റിനപ്പുറം മലയാള സിനിമാ ലോകത്തെ നാല്‍പതിപ്പരം താരങ്ങളുടേയും മറ്റ് പ്രമുഖരുടേയും പേജിലൂടെ ആണ് പോസ്റ്റര്‍ പുറത്തു ഇറക്കിയത്. ‘ഐആം ദി പോപ്പ്’ എന്ന ടാഗ് ലൈനില്‍ എത്തിയ പോസ്റ്ററില്‍ മലയാള സിനിമയില്‍ കണ്ടു പരിചയമില്ലാത്ത ആന്റിെ്രെകസ്റ്റ് കഥാപശ്ചാതലത്തില്‍ വരുന്ന ചിത്രം കൂടിയാണ് കുറാത്ത് എന്നാണ് സൂചിപ്പിക്കുന്നത്. പ്രേതകഥകളും ബ്ലാക്ക് മാജിക്കുമൊക്കെ പ്രമേയമായി ചിത്രങ്ങള്‍ എത്തിയിട്ടുണ്ടെങ്കിലും ആന്റിെ്രെകസ്റ്റ് പ്രമേയമായ ചിത്രങ്ങള്‍ നാമമാത്രമാണ്. പോസ്റ്ററില്‍ ഉള്‍പ്പെടെ അതിന്റെ സൂചനകള്‍ നല്‍കിയിട്ടുമുണ്ട്. മുന്‍പ് ലിജോ ജോസ് പെല്ലിശ്ശേരി ആന്റിെ്രെകസ്റ്റ് എന്ന പേരില്‍ ഒരു ചിത്രം അനൗണ്‍സ് ചെയ്തിരുന്നെങ്കിലും പിന്നീട് ഉപേക്ഷിച്ചിരുന്നു. അതുകൊണ്ട് തന്നെ പുതുമയുള്ള സബ്ജക്ട് കൂടി മലയാള സിനിമ പ്രേക്ഷകരുടെ മുന്‍പിലേക്ക് എത്തിക്കാനാണ് അണിയറ പ്രവര്‍ത്തകരുടെ ശ്രമം. താരനിര്‍ണയം പൂര്‍ത്തിയായി വരുന്ന ചിത്രത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ ഉടന്‍ പുറത്ത് വിടുമെന്ന് അണിയറ പ്രവര്‍ത്തകര്‍ അറിയിച്ചു.

രവിചന്ദ്രന്‍ ആണ് ചിത്രത്തിന്റെ ഛായാഗ്രഹണം. ത്രില്ലര്‍ പശ്ചാത്തലത്തിലുള്ള ചിത്രത്തിന്റെ കഥ, തിരക്കഥ, സംഭാഷണം ഒരുക്കുന്നത് നവാഗതനായ അജേഷ് സെബാസ്റ്റ്യന്‍ ആണ്.എന്‍.എം ബാദുഷയാണ് പ്രോജക്ട് ഡിസൈനര്‍. എഡിറ്റര്‍ ഡിപിന്‍ ദിവാകരന്‍, സംഗീതം പി.എസ് ജയഹരി, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ റിച്ചാര്‍ഡ്, പ്രൊഡക്ഷന്‍ ഡിസൈനര്‍ സഹസ് ബാല, കോസ്റ്റ്യൂം ഡിസൈനര്‍ അരുണ്‍ മനോഹര്‍, മേക്കപ്പ് പി.വി ശങ്കര്‍, ആക്ഷന്‍ മാഫിയ ശശി, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ കെ.ജെ വിനയന്‍, പി.ആര്‍.ഓ പി.ശിവപ്രസാദ്, സ്റ്റില്‍സ് ഹരി തിരുമല, ഡിസൈന്‍ സഹീര്‍ റഹ്മാന്‍, ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ് എം.ആര്‍ പ്രൊഫഷണല്‍ എന്നിവരാണ് മറ്റ് അണിയറ പ്രവര്‍ത്തകര്‍.