മോഹന്‍ലാലിനെ നായകനാക്കി പ്രിയദര്‍ശന്‍ സംവിധാനം ചെയ്യുന്ന ചിത്രം ‘മരക്കാര്‍ അറബിക്കടലിന്റെ സിംഹ’ത്തില്‍ മഞ്ജു വാര്യരുടെ ക്യാരക്ടര്‍ പോസ്റ്റര്‍ പുറത്തുവിട്ടു. സുബൈദ എന്നാണ് മഞ്ജു അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ പേര്.
ഡിസംബര്‍ ഒന്നിനാണ് ചിത്രത്തിന്റെ ഷൂട്ടിംഗ് ഹൈദരാബാദിലെ റാമോജി ഫിലിം സിറ്റിയില്‍ ആരംഭിച്ചത്. മോഹന്‍ലാല്‍ കേന്ദ്രകഥാപാത്രമായെത്തുന്ന ചിത്രത്തില്‍ അര്‍ജുന്‍, സുനില്‍ ഷെട്ടി, മഞ്ജു വാര്യര്‍, കീര്‍ത്തി സുരേഷ്, മധു, പ്രണവ് മോഹന്‍ ലാല്‍, കല്ല്യാണി പ്രിയദര്‍ശന്‍, സിദ്ധിഖ്, സുരേഷ് കൃഷ്ണ തുടങ്ങി വന്‍ താരനിര തന്നെ അണിനിരക്കുന്നുണ്ട്.