മലയാളത്തിന്റെ സ്വന്തം ചോക്ലേറ്റ് ഹീറോ കുഞ്ചാക്കോ ബോബന് ഇന്ന് 43ാം പിറന്നാള്‍. സഹപ്രവര്‍ത്തകരും ആരാധകരും അടക്കം നിരവധിപ്പേരാണ് ചാക്കോച്ചന് പിറന്നാള്‍ ആശംസകള്‍ നേര്‍ന്നിരിക്കുന്നത്. കൂടാതെ പിറന്നാളാഘോഷങ്ങളുടെ ഭാഗമായി താരത്തിന്റെ കരിയറിലെ എക്കാലത്തെയും ഹിറ്റ് ചിത്രങ്ങളില്‍ ഒന്നായ നിറം റീ റിലീസ് ചെയ്തു. ചിത്രത്തിന്റെ 20ാം വാര്‍ഷികവും കുഞ്ചാക്കോ ബോബന്റെ പിറന്നാളും ഒന്നിച്ചെത്തുന്ന സാഹചര്യത്തിലാണ് ‘നിറം’ റീ റിലീസ് ചെയ്തത്. ആലപ്പുഴ റെയ്ബാന്‍ സിനി ഹൗസിലാണ് ചിത്രം പ്രദര്‍ശിപ്പിച്ചത്. ക്യാന്‍സര്‍ രോഗികളെ സഹായിക്കുന്നതിന്റെ ഭാഗമായിട്ടായിരുന്നു ചിത്രത്തിന്റെ റീ റീലിസ്.
കുഞ്ചാക്കോ ബോബന്റെ ഏറെ പ്രധാനപ്പെട്ട പിറന്നാളുകളില്‍ ഒന്നാണിത്. മകന്‍ ഇസഹാഖിന്റെ വരവിനു ശേഷമുള്ള ആദ്യ പിറന്നാള്‍ കൂടിയാണിത്. 1997ല്‍ ഫാസില്‍ ഒരുക്കിയ ‘അനിയത്തിപ്രാവ്’ എന്ന ചിത്രത്തിലൂടെയാണ് ചാക്കോച്ചന്‍ തന്റെ സിനിമ ജീവിതം ആരംഭിക്കുന്നത്. തുടര്‍ന്ന് അങ്ങോട് ‘നക്ഷത്രതാരാട്ട്’, ‘നിറം’, ‘ദോസ്ത്’, ‘നരേന്ദ്രന്‍ മകന്‍ ജയകാന്തന്‍ വക’, ‘കസ്തൂരിമാന്‍’, ‘സ്വപ്നക്കൂട്’ തുടങ്ങിയ ചിത്രങ്ങളിലൂടെ മലയാളികളുടെ പ്രിയങ്കരനായി. ഇപ്പോഴും കൈനിറയെ ചിത്രങ്ങളുമായി ഇന്നും മലയാളികളുടെ മനസ്സില്‍ പ്രിയ നായകനായി മുന്നോട്ട് പോവുകയാണ് ചോക്കോച്ചന്‍.