‘ഭീമന്റെ വഴി’…

കുഞ്ചാക്കോ ബോബന്‍ നായകനായെത്തുന്ന പുതിയ ചിത്രം പ്രഖ്യാപിച്ചു.’ഭീമന്റെ വഴി ‘എന്നാണ് സിനിമയുടെ പേര്.തമാശ എന്ന ചിത്രത്തിന് ശേഷം അഷ്‌റഫ് ഹംസ സംവിധാനം ചെയ്യുന്ന ചിത്രമാണിത്.ആഷിക് അബു, റിമാ കല്ലിങ്കല്‍, ചെമ്പന്‍ വിനോദ് ജോസ് എന്നിവര്‍ ചേര്‍ന്നാണ് നിര്‍മ്മാണം.ചെമ്പന്‍ വിനോദ് തന്നെയാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നത്. ഗിരീഷ് ഗംഗാധരനാണ് ഛായാഗ്രഹണം.കുറ്റിപ്പുറത്ത് സിനിമയുടെ ഷൂട്ടിംഗ് പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്.സിനിമയില്‍ കുഞ്ചാക്കോ ബോബനൊപ്പം ചെമ്പന്‍ വിനോദ് ജോസും, ചിന്നു ചാന്ദ്നിയും പ്രധാന കഥാപാത്രങ്ങളായെത്തുന്നു.