ചാക്കോച്ചന്റെ നായികയായി ഉണ്ണിമായ

','

' ); } ?>

അര്‍ജന്റീന ഫാന്‍സ് കാട്ടൂര്‍ക്കടവ് എന്ന ചിത്രത്തിനുശേഷം മിഥുന്‍ മാനുവല്‍ തോമസ് സംവിധാനംചെയ്യുന്ന പുതിയ ചിത്രത്തില്‍ കുഞ്ചാക്കോ ബോബന്‍ നായകനാകുന്നു. ഉണ്ണിമായ പ്രസാദാണ് കുഞ്ചാക്കോ ബോബന്റെ നായികയായി ചിത്രത്തിലെത്തുന്നത്. പ്രശസ്ത തിരക്കഥാകൃത്ത് ശ്യാം പുഷ്‌കരന്റെ ഭാര്യയാണ് ഉണ്ണിമായ. മഹേഷിന്റെ പ്രതികാരം, മായാനദി, പറവ, വൈറസ് എന്നീ സിനിമകളില്‍ അഭിനയിച്ച ഉണ്ണിമായ ആദ്യമായാണ് നായികയായെത്തുന്നത്.

ആഷിക് ഉസ്മാന്‍ നിര്‍മ്മിക്കുന്ന സിനിമയില്‍ ഷറഫുദ്ദീന്‍, ശ്രീനാഥ് ഭാസി, ജിനു ജോസഫ് എന്നിവരാണ് മറ്റു താരങ്ങള്‍. ഷൈജു ഖാലിദാണ് കാമറ. സംഗീതം സുഷിന്‍ ശ്യാം, എഡിറ്റിംഗ് വിവേക് ഹര്‍ഷന്‍, മേക്കപ്പ് റോണക്‌സ് സേവ്യര്‍. സിനിമയുടെ തിരക്കഥയും മിഥുന്‍ മാനുവല്‍ തോമസ് തന്നെയാണ്.

ഷഹീദ് ഖാദര്‍, ജിസ് ജോയ്, ജോണ്‍ പോള്‍ ജോര്‍ജ്, സൗബിന്‍ ഷാഹിര്‍ എന്നിവരുടെ സിനിമകളിലും കുഞ്ചാക്കോ ബോബനാണ് നായകന്‍.