കുമ്പളങ്ങി നൈറ്റ്‌സ്,ഉറി ചിത്രങ്ങള്‍ക്ക് ഗൊല്ലാപ്പുടി ശ്രീനിവാസ് ദേശിയ പുരസ്‌കാരം

','

' ); } ?>

ഗൊല്ലാപ്പുടി ശ്രീനിവാസ് ദേശിയ പുരസ്‌കാരം കുമ്പളങ്ങി നൈറ്റ്‌സിന്.2019 ലെ പുരസ്‌കാരമാണ് സിനിമക്ക് ലഭിച്ചത്.സംവിധായകന്‍ മധു സി നാരായണനാണ് പുരസ്‌കാരം നല്‍കുന്നത്. ഉറി സംവിധാനം ചെയ്ത ആദിത്യ ധര്‍ മധുവിനൊപ്പം പുരസ്‌കാരം പങ്കിടും.1,50,000 രൂപയും മൊമന്റോയുമാണ് പുരസ്‌കാരമായി ലഭിക്കുന്നത്.

വിവിധ ഭാഷകളില്‍ നിന്നെത്തിയ 22 അപേക്ഷകളില്‍ നിന്നാണ് പുരസ്‌കാരത്തിന് അര്‍ഹരായവരെ തെരഞ്ഞടുത്തത്.ഭരത് ബാല, ജയേന്ദ്ര, രാം മദ്വാനി, ഭരദ്വാജ് രംഗന്‍ എന്നിവരടങ്ങുന്ന ജൂറിയാണ് പുരസ്‌കാരം പ്രഖ്യാപിച്ചത്.

23 വര്‍ഷങ്ങളായി മികച്ച നവാഗതസംവിധായകര്‍ക്ക് നല്‍കിവരുന്ന ദേശിയ പുരസ്‌കാരമാണിത്.96 എന്ന ചിത്രത്തിന് സി പ്രോംകുമാറിനായിരുന്നു 2018 ലെ പുരസ്‌കാരം.