കുമ്പളങ്ങി നൈറ്റ്‌സിലെ രസകരമായ വിശേഷങ്ങളുമായി താരങ്ങളുടെ ഗെറ്റ് ടു ഗെതര്‍ വീഡിയോ…

താര സമ്പന്നതകൊണ്ടും കഥയുടെ വ്യത്യസ്തമായ പ്രമേയം കൊണ്ടും പ്രേക്ഷകരുടെ മനസ്സില്‍ നിറഞ്ഞുനില്‍ക്കുകയാണ് കുമ്പളങ്ങി നൈറ്റ്‌സ് എന്ന ചിത്രം. ദിലീഷ് പോത്തന്‍, നസ്രിയ, ശ്യാം പുഷ്‌കരന്‍ എന്നിവരുടെ കെട്ടുറപ്പില്‍ ഒരുങ്ങുന്ന ചിത്രം രണ്ട് ദിവസത്തിനുള്ളില്‍ തിയ്യേറ്ററുകളിലെത്താനിരിക്കെ ചിത്രത്തിലെ അണിയറപ്പ്രവര്‍ത്തകരും അഭിനേതാക്കളുമെല്ലാം ചിത്രീകരണത്തിന് ശേഷം ഒത്ത് കൂടിയ ഒരു വീഡിയോ പുറത്തിറങ്ങിയിരിക്കുകയാണ്. ചിത്രത്തിന്റെ പിറകില്‍ പ്രവര്‍ത്തിച്ച പ്രധാനപ്പെട്ട എല്ലാവരും തന്നെ ഒത്ത് കൂടലില്‍ എത്തിയിട്ടുണ്ട്. കുമ്പളങ്ങി നൈറ്റ്‌സ് ഷൂട്ടിങ്ങ് വേളയിലെ തങ്ങളുടെ രസകരമായ അനുഭവങ്ങളും സംഭവങ്ങളും പങ്കുവെച്ചുകൊണ്ട് ഫഹദ്, സൗഭിന്‍ എന്നിവര്‍ വീഡിയോയില്‍ സംസാരിക്കുന്നുണ്ട്. നസ്രിയയും ഫഹദിനൊപ്പം ഗെറ്റ് റ്റുഗെതര്‍ വീഡിയോയില്‍ പ്രത്യക്ഷപ്പെടുന്നുണ്ട്. മഹേഷിന്റെ പ്രതികാരം എന്ന ചിത്രത്തിന്റെ അസിസ്റ്റന്റ് ഡയറക്ടറായി പ്രവര്‍ത്തിച്ച മധു സി നാരായണനും ഫഹദും ചിത്രത്തില്‍ വീണ്ടുമൊന്നിക്കുമ്പോള്‍ മറ്റൊരു നല്ല ചിത്രം കൂടി മലയാളത്തിലുണ്ടാവും എന്ന് പ്രതീക്ഷിക്കാം..

പുറത്തിറങ്ങിയ വീഡിയോ കാണാം…