
നടനും സംവിധായകനുമായ കുമരജന്‍ (35) മരിച്ച നിലയില്‍. നാമക്കലിലെ വസതിയില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. ആത്മഹത്യയാണെന്ന നിഗമനത്തിലാണ് പോലീസ്. ഏതാനും തമിഴ് സിനിമകളില്‍ കുമരജന്‍ അഭിനയിച്ചിട്ടുണ്ട്. സന്തിപ്പോം സിന്തിപ്പോം എന്ന തമിഴ്ചിത്രം നിര്‍മിച്ചിരുന്നു. ലോക്ഡൗണില്‍ സിനിമകള്‍ പ്രതിസന്ധിയിലായതോടെ കുമരജന്‍ വിഷാദത്തിലായിരുന്നുവെന്ന് സുഹൃത്തുക്കള്‍ പറയുന്നു.