‘കൃഷ്ണന്‍കുട്ടി പണി തുടങ്ങി’ ട്രെയിലര്‍

','

' ); } ?>

വിഷ്ണു ഉണ്ണികൃഷ്ണന്‍, സാനിയ ഇയ്യപ്പന്‍ എന്നിവര്‍ ആദ്യമായി ഒന്നിക്കുന്ന ”കൃഷ്ണന്‍കുട്ടി പണി തുടങ്ങി” എന്ന ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തുവിട്ടു.വിഷു ദിനത്തില്‍ സീ ഫൈവ് പ്ലാറ്റഫോമിലൂടെയാണ് ചിത്രം പുറത്തിറങ്ങും.

ചിത്രം ഒരു കോമഡി ഹൊറര്‍ ത്രില്ലറായിരിക്കുമെന്ന് ഉറപ്പു നല്‍കുന്ന തരത്തിലാണ് ട്രെയിലര്‍. ഉണ്ണിക്കണ്ണന്‍ എന്ന ഹോംനേഴ്സായാണ് വിഷ്ണു എത്തുന്നത്.

എന്റെ മെഴുതിരി അത്താഴങ്ങള്‍ എന്ന ചിത്രത്തിന്റെ സംവിധായകന്‍ സൂരജ് ടോമും, നിര്‍മ്മാതാവ് നോബിള്‍ ജോസും വീണ്ടും ഒന്നിക്കുന്ന ചിത്രം കൂടിയാണ് കൃഷ്ണന്‍കുട്ടി പണി തുടങ്ങി’.

സംഗീത സംവിധായകന്‍ ആനന്ദ് മധുസൂദനന്‍ ആദ്യമായ് കഥയും, തിരക്കഥയും, സംഭാഷണവുമൊരുക്കുന്ന ചിത്രം കൂടിയാണിത്. ചിത്രത്തിന്റെ സംഗീതവും ആനന്ദിന്റെതാണ്. ഗാനരചന ഹരി നാരായണന്‍.