വിഷ്ണു ഉണ്ണികൃഷ്ണന്, സാനിയ അയ്യപ്പന് എന്നിവര്‍ ആദ്യമായി ഒന്നിക്കുന്ന ”കൃഷ്ണന്‍കുട്ടി പണി തുടങ്ങി” എന്ന ചിത്രത്തിന്റെ റിലീസ് പ്രഖ്യാപിച്ചു. വിഷു ദിനത്തില്‍ സീ ഫൈവ് പ്ലാറ്റഫോമിലൂടെയാണ് ചിത്രം പുറത്തിറങ്ങുന്നത്. ചിത്രത്തിന്റെ അണിയറപ്രവത്തകരാണ് റിലീസ് വിശേഷം പങ്കുവെച്ചത്.സൂരജ് ടോമാണ് ചിത്രം സംവിധാനം ചെയ്യുന്നത്.
പെപ്പര്‍ കോണ്‍ സ്റ്റുഡിയോസിന്റെ ബാനറില്‍ ഒരുങ്ങുന്ന ചിത്രം ഒരു കോമഡി ഹൊറര്‍ ത്രില്ലറാണ്.എന്റെ മെഴുതിരി അത്താഴങ്ങള്‍ എന്ന ചിത്രത്തിന്റെ സംവിധായകന് സൂരജ് ടോമും, നിര്‍മ്മാതാവ് നോബിള്‍ ജോസും വീണ്ടും ഒന്നിക്കുന്ന ചിത്രം കൂടിയാണ് കൃഷ്ണന്‍കുട്ടി പണി തുടങ്ങി’. ഹോം നഴ്സ് ആയ ഉണ്ണിക്കണ്ണന്റെ ജീവിതത്തില്‍ അവിചാരിതമായി സംഭവിക്കുന്ന ചില കാര്യങ്ങളിലൂടെയാണ് ചിത്രത്തിന്റെ കഥ വികസിക്കുന്നത്.
സംഗീത സംവിധായകന് ആനന്ദ് മധുസൂദനന് ആദ്യമായ് കഥയും, തിരക്കഥയും, സംഭാഷണവുമൊരുക്കുന്ന ചിത്രം കൂടിയാണിത്. ചിത്രത്തിന്റെ സംഗീതവും ആനന്ദിന്റെതാണ്. ഗാനരചന ഹരി നാരായണന്.